വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച; കാണാം ചിത്രങ്ങള്‍

First Published Apr 25, 2020, 12:44 PM IST


ഹിജ്റ കലണ്ടര്‍ പ്രകാരം ഖുര്‍ആന്‍ എഴുതപ്പെട്ട മാസമാണ് റമദാന്‍. ഇസ്ലാമിക വിശ്വാസപ്രകാരം ഏറ്റവും അനുഗ്രഹീത മാസം. ഇസ്ലാമിലെ പ്രധാന വ്രതാനുഷ്ഠാന ചടങ്ങുകള്‍ ഈ മാസമാണ് നടക്കുക. റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും സകാത്ത് നല്‍കലും ദാനധര്‍മ്മവും ദൈവത്തില്‍ നിന്ന് കൂടുതല്‍ പ്രതിഫലം ലഭ്യമാക്കുമെന്ന വിശ്വാസമുള്ളതിനാല്‍ റമദാന്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.  

സംഘമായി പള്ളികളിലെത്തി നമസ്കരിക്കാനും തറാവീഹും ഖിയാമുലൈലും നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യം ഈ റമദാനില്‍ നിലനില്‍ക്കുന്നത് അതിയായ ദുഃഖമുണ്ടാക്കുന്നുവെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ പറഞ്ഞു. മത നിര്‍ദ്ദേശങ്ങളാണ് നമ്മളിതുവരെ പാലിച്ചു കൊണ്ടിരുന്നത്. മനുഷ്യന്‍റെ ആരോഗ്യ സംരക്ഷണം മതത്തിന്‍റെ മഹത്തായ ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു. കാണാം ലോകത്തിലെ റമദാന്‍ ആഘോഷങ്ങള്‍.