ലെബനന്‍; സ്ഫോടനാനന്തരം കലാപം, രാജിവച്ച് സര്‍ക്കാര്‍
റഷ്യന്‍ വ്യവസായി ഇഗോർ ഗ്രീച്ചുഷ്കിന്‍റെ മോൾഡോവൻ കൊടിയുയര്‍ത്തിയിരുന്ന എം വി റോസസ് എന്ന കപ്പല്‍ ജോർജിയയിലെ ബറ്റുമിയിൽ നിന്ന് മൊസാംബിക്കിലേക്കുള്ള യാത്രാമദ്ധ്യേ 2013 സെപ്തംബര്‍ 27 നാണ് ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ തടഞ്ഞ് വെക്കുന്നത്. പിടികൂടിയ 2750 ടണ്‍ അമേണിയം നൈട്രേറ്റ് തിരിച്ച് നല്‍കാതെ 7 വര്‍ഷം സൂക്ഷിച്ചതിന് ലെബണന്‍ കൊടുക്കേണ്ടി വന്ന വില ഏറെ വലുതാണ്. ബെയ്റൂട്ടിന്‍റെ തീരദേശത്തെ സംഭരണ ശാലയില്‍ സൂക്ഷിച്ച ആ 2750 ടണ്‍ അമോണിയം നൈട്രേറ്റ് ശേഖരമാണ് 2020 ഓഗസ്റ്റ് നാലാം തിയതിയെ ലെബനന്‍കാര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാക്കി മാറ്റിയതും. അന്നത്തെ ഇരട്ടസ്ഫോടനത്തില്‍ ലെബനീസുകാര്‍ക്ക് നഷ്ടമായത് 220 ജീവനുകളായിരുന്നു. കൂടാതെ 7,000 പേര്‍ക്ക് പരിക്കേറ്റു. 10 മുതല്‍ 15 ബില്യണ്‍ ഭക്ഷ്യധാന്യം നഷ്ടമായി. അതായത് രാജ്യത്ത് സൂക്ഷിച്ചിരുന്ന 85 ശതമാനം ഭക്ഷ്യധാന്യമാണ് ഇല്ലാതായത്. 3,00,000 പേര്‍ക്ക് സ്വന്തം വീട് നഷ്ടമായി. പ്രത്യക്ഷത്തില്‍ സംഭവിച്ച ഈ നഷ്ടങ്ങള്‍ക്കൊടുവില്‍, സിറിയ, പാലസ്തീന്‍, ഇസ്രേയല്‍ എന്നീ അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ പ്രശ്നങ്ങളില്ലാതെ നീങ്ങിയിരുന്ന റിപ്പബ്ലിക്ക് ഓഫ് ലെബനന്‍ എന്ന പശ്ചിമേഷ്യന്‍ രാജ്യം ഇനിയൊരു ഉയര്‍ത്തെഴുനേല്‍പ്പിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നാണ് വാര്‍ത്തകള്‍.

സ്ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ ജനവികാരമുണ്ടാവുക തന്നെ ചെയ്തു. സ്ഫോടനത്തിന് തൊട്ടടുത്ത ദിവസം മുതല്‍ ലെബനീസ് സര്‍ക്കാറിനെതിരെ ജനം തെരുവിലിറങ്ങി. സ്ഫോടനത്തെ തുടര്‍ന്ന് ഗുഢാലോചനാ സിദ്ധാന്തങ്ങളും തരം പോലെ വ്യാപകമായി പ്രചരിക്കപ്പെട്ടു.

കലാപങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തെത്തുടർന്ന് സർക്കാർ രാജിവയ്ക്കുകയാണെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. എല്ലാ മന്ത്രിമാരുടെയും പേരില്‍ പ്രധാനമന്ത്രി ഹസ്സൻ ഡയബ് രാഷ്ട്രപതിക്ക് രാജി കൈമാറി.

പതിനായിരത്തോളം പേർ രക്തസാക്ഷി സ്ക്വയറിൽ തടിച്ചുകൂടിയപ്പോൾ പ്രതിഷേധക്കാർ സർക്കാർ മന്ത്രാലയങ്ങളെയും ലെബനൻ ബാങ്കുകളുടെ അസോസിയേഷനുകളെയും ആക്രമിച്ചു. പ്രതിഷേധങ്ങള്‍ പലസ്ഥലങ്ങളിലും കലാപത്തിന് വഴിതെളിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പ്രസിഡന്‍റ് മൈക്കൽ ഔൺ , ഹസ്സൻ ഡയാബിന്‍റെ രാജി സ്വീകരിച്ച് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ താത്കാലിക മന്ത്രിസഭയായി തുടരാൻ ആവശ്യപ്പെട്ടു.

എങ്കിലും കഴിഞ്ഞയാഴ്ചയുണ്ടായ സ്ഫോടനത്തെത്തുടർന്ന് 7,000 പേർക്ക് പരിക്കേൽക്കുകയും കുറഞ്ഞത് 3,00,000 പേരെ ഭവനരഹിതരാക്കുകയും ചെയ്ത ബെയ്റൂട്ടിലെ തെരുവുകളിൽ കലാപത്തിന് ശമനമില്ല.

ഹിരോഷിമയിൽ പതിച്ച ന്യൂക്ലിയർ ബോംബിന്‍റെ അഞ്ചിലൊന്ന് വലുപ്പമുള്ളതായിരുന്നു ബെയ്റൂട്ടിലെ സ്ഫോടനമെന്നാണ് സ്ഫോടന വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ബെയ്റൂട്ടിൽ 2,750 ടൺ അമോണിയം നൈട്രേറ്റ് ശേഖരിക്കുന്നതിനെക്കുറിച്ച് ലെബനൻ പ്രസിഡന്‍റ് മൈക്കൽ ഔൺ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നാണ് ലെബനനില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്.

പാപ്പരായ റഷ്യൻ വ്യവസായി ഇഗോർ ഗ്രീച്ചുഷ്കിന്‍റെ ഉടമസ്ഥതയിലുള്ള കപ്പലിൽ നിന്ന് 2750 കിലോ അമോണിയം നൈട്രേറ്റ് ചരക്ക് പിടിച്ചെടുത്ത് സ്വീക്ഷിക്കുന്നതിനെ കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം നിരവധി പേര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാല്‍ തുടര്‍ന്നുവന്ന സര്‍ക്കാരുകളൊന്നും ഇക്കാര്യത്തില്‍ ശാശ്വതമായ ഒരു പരിഹാരത്തിന് കാര്യമായ തയ്യാറെടുപ്പുകള്‍ നടത്തിയില്ല.

ഇറാന്‍റെ ശക്തമായ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പിന്‍റെയും സഖ്യകക്ഷികളുടെയും പിന്തുണയോടെ 2020 ജനുവരിയിലാണ് പ്രധാനമന്ത്രി ഹസ്സൻ ഡയബ് മന്ത്രിസഭ രൂപീകരിച്ചത്. എന്നാല്‍ വലിയ ആയുസില്ലാതെയാണ് മന്ത്രിസഭ ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്.

ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ അക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് ജനരോഷം ശക്തമായപ്പോള്‍ തന്നെ നീതിന്യായ മന്ത്രി മാരി-ക്ലോഡ് നജ്സ്, വിവരമന്ത്രി മനൽ അബ്ദുൾ സമദ്, ധനമന്ത്രി ഗാസി വാസ്നി, പ്രതിരോധമന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സീന അകാർ, പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കട്ടാർ എന്നിവർ തുടർച്ചയായി രാജിവച്ചിരുന്നു.

ലെബനൻ എംപിമാരായ പോള യാക്കൂബിയൻ, സാമി ജെമയൽ എന്നിവരും രാജിവച്ചു. കറ്റെയ്ബ് പാർട്ടിയിലെ മറ്റ് രണ്ട് സഹപ്രവർത്തകരും രാജിവച്ചതായി സ്ഥിരീകരിച്ചു.

മുഴുവൻ ലെബനൻ സർക്കാരും രാജിവെയ്ക്കണമെന്ന് പോള യാക്കൂബിയൻ എംപി ആവശ്യപ്പെട്ടിരുന്നു. സ്ഫോടനത്തിലേക്ക് നയിച്ച പരാജയങ്ങളിൽ നിന്ന് സ്ഥാനമൊഴിയേണ്ടത് തന്‍റെ കടമയാണെന്നായിരുന്നു പോള യാക്കൂബിയന്‍റെ പ്രതികരണം.

പിടിച്ചെടുത്ത ചരക്കിനെ കുറിച്ച് സർക്കാറിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന ആരോപണം സ്ഫോടനത്തെ തുടര്‍ന്ന് ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ തലവന്മാരെ പ്രോസിക്യൂട്ടർ ഗാസൻ എൽ ഖൗറി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് സർക്കാരിന്‍റെ തകർച്ച പൂര്‍ണ്ണമായത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam