ലോക്ഡൗണിനിടെ കൊടുങ്കാറ്റ്; ഫിലിപ്പീൻസില്‍ 10,000 പേരെ ഒഴിപ്പിച്ചു

First Published May 16, 2020, 3:12 PM IST

കൊവിഡ്19 ന്‍റെ വ്യാപനത്തിനിടെ ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച വോങ്‌ഫോംഗ് കൊടുങ്കാറ്റ് വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. കിഴക്കൻ ഫിലിപ്പീൻസില്‍ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ അടിയന്തര അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ഉഷ്ണമേഖലാ കൊടുങ്കാറ്റായ വോങ്‌ഫോംഗ് വീശിയടിച്ചതിനെ തുടര്‍ന്ന് നിരവധി വീടുകൾ തകര്‍ന്നു. മധ്യ ദ്വീപായ സമറിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. 12,305 പേര്‍ക്കാണ് ഇതുവരെയായി ഫിലിപ്പീന്‍സില്‍ കൊറോണ വൈറസ് ബാധയേറ്റത്. 817 പേര്‍ കൊറോണാ വൈറസ് ബാധമൂലം മരിച്ചു.അതിനിടെയാണ് ഫിലീപ്പീന്‍സില്‍ ഇപ്പോള്‍ കൊടുംങ്കാറ്റ് വീശിയത്.