MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • പഞ്ച്ശീരില്‍ അടിതെറ്റി താലിബാന്‍; 350 താലിബാന്‍ ഭീകരരെ വധിച്ചതായി വടക്കന്‍ സഖ്യം

പഞ്ച്ശീരില്‍ അടിതെറ്റി താലിബാന്‍; 350 താലിബാന്‍ ഭീകരരെ വധിച്ചതായി വടക്കന്‍ സഖ്യം

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാന്‍ തയ്യാറെടുക്കുന്നതിനിടെ താലിബാന്‍ തീവ്രവാദികള്‍ പഞ്ച്ശീര്‍ താഴ്വാരയില്‍ അക്രമണം നടത്തി. താലിബാൻ പഞ്ച്ഷിറിലേക്ക് കടന്നതായും ഷുതാർ ജില്ല പിടിച്ചെടുത്തതായും വടക്കന്‍ സഖ്യത്തിന് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കിയതായും അവകാശപ്പെട്ടു. എന്നാല്‍, 350 താലിബാന്‍ തീവ്രവാദികളെ വധിച്ചതായും 40 ഓളം പേരെ  തടവിലാക്കിയതായി വടക്കന്‍ സഖ്യം ട്വറ്ററിലൂടെ അവകാശപ്പെട്ടു.  "ഇന്നലെ രാത്രി ഖവാക്ക് യുദ്ധത്തിൽ നിന്ന് ഇതുവരെ, താലിബാൻ 350 പേർ കൊല്ലപ്പെട്ടു, 40 -ൽ അധികം പേർ പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. എൻആർഎഫിന് നിരവധി പുതിയ അമേരിക്കൻ വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും ട്രോഫിയായി ലഭിച്ചു"വെന്ന് കവാക്ഡ് ഡിഫൻസ് ഓഫ് ഖവാക്ക് കമാൻഡർ മുനിബ് അമിരി ട്വിറ്റ് ചെയ്തു.  So far from battle of Khavak last night, taliban has 350 casualties, more than 40 captured & prisoned. NRF got many new American vehicles, weapons & ammunitions as a trophy. Commanded Defense of Khavak,Commander Munib Amiri 👏🏼#AhmadMassoud #Taliban #Panjshir #secondresistance pic.twitter.com/nSlFN47xL2— Northern Alliance 🇭🇺 (@NA2NRF) September 1, 2021

2 Min read
Web Desk
Published : Sep 03 2021, 12:33 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
129

ഇറാന്‍റെ ഭരണരീതി പിന്തുടര്‍ന്ന് മതത്തിന് പ്രധാന്യമുള്ള ഭരണവ്യവസ്ഥയ്ക്കാണ് താലിബാന്‍ ശ്രമിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹിബത്തില്ല അഖുന്‍സാദായെ പരമോന്നത നേതാവാക്കിക്കൊണ്ടുള്ള ഭരണത്തിനാകും താലിബന്‍ ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

229

വെള്ളിയാഴ്ചയായ ഇന്ന് അഫ്ഗാനിലെ ഇസ്ലാം മതഭരണകൂടത്തിന്‍റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.  സൈന്യവും മന്ത്രസഭയും പരമോന്നത നേതാവിന് കീഴിലായിരിക്കുന്ന നിലയിലാകും അഫ്ഗാനിലെ ഭരണ സംവിധാനം. 

 

329

പൂര്‍ണ്ണമായും മതഭരണത്തിനായിരിക്കും താലിബാന്‍ ശ്രമിക്കുക. അഫ്ഗാനിലുള്ള ഒമ്പത് ശതമാനം വരുന്ന ഹിന്ദു, സിഖ് മതനൂനപക്ഷങ്ങള്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യമുണ്ടാകുമോയെന്ന കാര്യത്തില്‍ ഇതുവരെയായും വ്യക്തതയില്ല. ഇസ്ലാമിലെ തന്നെ ന്യൂനപക്ഷമായ ഷിയാക്കളുടെ കാര്യത്തിലും താലിബാന്‍ മൌനം പാലിക്കുകയാണ്. 

 

429

നേരത്തെ സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ ക്യബിനറ്റ് പദവിയടക്കമുണ്ടാകുമെന്ന് താലിബാന്‍ നേതാക്കള്‍ അന്താരാഷ്ട്രാ മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷത്തില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മാത്രമാണ് താലിബാന്‍ പറയുന്നത്. 

 

529

കാര്യങ്ങളെന്ത് തന്നെയായാലും താലിബാന്‍ അഫ്ഗാനില്‍ കൊണ്ടുവരുന്ന ഭരണസംവിധാനത്തിലെ സുപ്രധാന ചുമതലകളെല്ലാം വഹിക്കുക , നേരത്തെ അമേരിക്കയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കയിലടക്കം ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയിരുന്നവരാണിവര്‍. 

 

629

ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതുന്ന അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുമെന്ന ചൈനയും റഷ്യയും അറിയിച്ച് കഴിഞ്ഞു. എന്നാല്‍, യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും താലിബാനെ അംഗീകരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

 

 

729

അഫ്ഗാന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ ചൈന തങ്ങളുടെ പ്രധാനപങ്കാളിയായിരിക്കുമെന്ന നേരത്തെ തന്നെ താലിബാന്‍ എഎഫ്ബി വാര്‍ത്താ ഏജന്‍സിയെ അറിയിച്ചിരുന്നു. 

 

829

ഇതിനിടെയാണ് താലിബാന്‍ അടക്കമുള്ള ഒരു ഏകാധിപത്യ ഭരണകൂടത്തെയും അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച പഞ്ച്ശീര്‍ താഴ്വരയിലെ വടക്കന്‍ സഖ്യത്തിന് നേരെ താലിബാന്‍ സായുധ നീക്കം ശക്തമാക്കിയത്.

 

929

നേരത്തെ താലിബാനെ അംഗീകരിക്കില്ലെന്ന് അവകാശപ്പെട്ട പഞ്ച്ശീര്‍ താഴ്വരയിലേക്ക് താലിബാന്‍ , ഭീകരരെ അയച്ചിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ കഴിഞ്ഞ തിങ്കഴ്ച മുതല്‍ താഴ്വാരയ്ക്ക് പുറത്ത് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  

 

1029

ചൊവ്വാഴ്ച വൈകീട്ടും അഫ്ഗാനിസ്ഥാനിൽ താലിബാനും നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് എന്ന വടക്കന്‍ സഖ്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി പ്രാദേശിക റിപ്പോർട്ടുകളും പറയുന്നു.

 

1129

 പഞ്ച്ശീര്‍ താഴ്വരയിലേക്ക് കടക്കാന്‍ ശ്രമിച്ച 350 ഓളം താലിബാന്‍ ഭീകരരെ വധിച്ചതായി വടക്കന്‍ സഖ്യം അവകാശപ്പെട്ടു. എന്നാല്‍ താലിബാന്‍ ഇത് തള്ളിക്കളഞ്ഞു

 

1229

 മാത്രമല്ല പഞ്ച്ശീരിന്‍റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ തങ്ങള്‍ കീഴടക്കിയെന്നും എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് വടക്കന്‍ സഖ്യത്തിന് അന്ത്യശാസനം നല്‍കിയെന്നും  താലിബാന്‍ അവകാശപ്പെട്ടു. 

 

1329

പഞ്ച്ഷീർ പ്രവിശ്യ, പർവാൻ പ്രവിശ്യയിലെ ജബൽ സരാജ് ജില്ല, ഖവാക് പഞ്ച്ഷിർ, ബാഗ്ലാൻ പ്രവിശ്യയിലെ അന്ദർബ് ജില്ലകൾ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

1429

ഏറ്റുമുട്ടലിൽ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

1529

ഗുൽബഹാർ വഴി താഴ്‌വരയിലേക്ക് കടക്കാൻ ശ്രമിച്ച താലിബാൻ തീവ്രവാദികളെ പഞ്ച്‌ഷീറിലെ പോരാളികള്‍ ആക്രമിച്ചതായി ടൊലോ വാർത്താ അവതാരകൻ മുസ്ലിം ഷിർസാദ് ട്വീറ്റിൽ പറഞ്ഞു.

 

1629

താലിബാൻ കണ്ടെയ്നറുകള്‍ ഉപയോഗിച്ച് പ്രധാന റോഡ് തടഞ്ഞെന്നും ഏറ്റുമുട്ടലുകൾ തുടരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. 

 

1729

"മണിക്കൂറുകൾക്ക് മുമ്പ്, താലിബാൻ ഭീകരർ പഞ്ച്ഷീറിലെ കോട്ടൽ-ഖവാക് ആക്രമിക്കാന്‍ ആഗ്രഹിച്ചു. ഒരു എൻആർഎഫ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാല്‍ 41 താലിബാൻ ഭീകര്‍ കൊല്ലപ്പെട്ടുകയും 20 പേരെ തടവിലുമാക്കി. ഞങ്ങൾ നിങ്ങളെ താഴ്വാരയിലേക്ക് കടക്കാന്‍ അനുവദിക്കും, പക്ഷേ പുറത്തിറക്കില്ല. " വടക്കൻ സഖ്യം ഒരു രാത്രി വൈകി ട്വീറ്റിൽ പറഞ്ഞു.

 

1829

വടക്കൻ സഖ്യം പഞ്ച്ഷീറിൽ മേൽക്കൈ അവകാശപ്പെട്ടു, "എന്‍ആര്‍എഫിന് ധാരാളം പുതിയ അമേരിക്കൻ വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും ട്രോഫിയായി ലഭിച്ചു." എന്നായിരുന്നു വടക്കന്‍ സഖ്യത്തിന്‍റെ ട്വിറ്റ്. അതേസമയം, പഞ്ച്ഷിർ പൂർണമായും ഉപരോധത്തിലാണെന്ന് താലിബാൻ വക്താവ് പറഞ്ഞു. 

 

1929

തിങ്കളാഴ്ച രാത്രി നടന്ന ആദ്യ ഏറ്റുമുട്ടലില്‍ ഏഴ്-എട്ട് താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി താലിബാനെതിരായ പ്രതിരോധ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന അഹ്മദ് മസൂദിന്‍റെ വക്താവ് ഫഹീം ദാഷ്‌തി പറഞ്ഞിരുന്നു.

 

2029

അഫ്ഗാന്‍ സ്വാതന്ത്രം അവകാശപ്പെട്ടതിന് ശേഷമുള്ള ചെറുത്ത് നില്‍പ്പിനെ പ്രതിരോധിക്കാന്‍ താലിബാന്‍ പണിപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
Recommended image2
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ
Recommended image3
പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി, പ്രസിഡന്‍റിനെ പുറത്താക്കി, കലാപം തടഞ്ഞതായി സർക്കാർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved