നാസി സൈന്യം വേശ്യാലയത്തില്‍ കുഴിച്ചിട്ട 10 ടൺ സ്വര്‍ണ്ണത്തിനായി നിധി വേട്ട !

First Published May 1, 2021, 3:56 PM IST

ഹിറ്റ്‌ലറുടെ സംരക്ഷണ സൈനീകവ്യൂഹം വേശ്യാലയമായി ഉപയോഗിച്ച കൊട്ടാരത്തിൽ അര ബില്യൺ പൌണ്ട് വിലവരുന്ന 48 ക്രാറ്റ് നാസി സ്വർണം കുഴിച്ചെടുക്കാനായി നിധി വേട്ടക്കാർ ഒരുങ്ങുകയാണെന്ന് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട്. തെക്കൻ പോളണ്ടിലെ മിങ്കോവ്സ്കി ഗ്രാമത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത കൊട്ടാരത്തിന്‍റെ മൈതാനത്തുള്ള ഒരു കിണറിന്‍റെ അടിയില്‍ 10 ടൺ സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഹിറ്റ്ലറുടെ സൈനീകവ്യൂഹത്തിലെ ഉദ്യോഗസ്ഥര്‍ കുഴിച്ചിട്ടിരിക്കുന്നുവെന്നാണ് കരുതുന്നത്. ഹിറ്റ്ലറുടെ സംരക്ഷണ സൈനീകവ്യൂഹം തലവനായിരുന്ന ഹെൻ‌റിക്, ഹിംലറുടെ നിർദ്ദേശപ്രകാരമാണ് നിധി കുഴിച്ചിട്ടതെന്ന് കരുതുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനമാകാം നിധി സൂക്ഷിച്ചിരിക്കാന്‍ സാധ്യത. 'ബ്രെസ്ലാവിന്‍റെ സ്വർണം' എന്ന് വിളിക്കപ്പെടുന്നവയും പൊലീസ് ആസ്ഥാനത്ത് നിന്ന് കാണാതായതും പോളിഷ് നഗരമായ വ്രോക്വാവിൽ നിന്ന് കാണാതായതുമായി വലിയൊരു സ്വര്‍ണ്ണ നിക്ഷേപമാണ് കുഴിച്ചെടുക്കാനായി ഇപ്പോള്‍ തയ്യാറെടുക്കുന്നത്.