കനത്ത മഴ, രണ്ട് ഡാമുകള്‍ തകര്‍ന്നു; മിഷിഗണില്‍ 9 അടി ഉയരത്തില്‍ വെള്ളപ്പൊക്കം

First Published May 21, 2020, 4:18 PM IST


പടിഞ്ഞാറ് മാനം കനത്ത് മഴ ഇപ്പോ തുടങ്ങുമെന്ന് തോന്നുമ്പോഴാണ് നാം മുല്ലപ്പെരിയാറിനെ കുറിച്ച് ആലോചിക്കുക. പിന്നീടങ്ങോട്ട് മഴ പെയ്യാന്‍ പോകുന്നു ഡാം സുരക്ഷിതമല്ലെന്ന പല്ലവികളാണ്. എന്നാല്‍, ഇതുവരെയുള്ള സര്‍ക്കാരുകളെല്ലാം തമിഴ്നാടിന്‍റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മഴക്കാലം മലയാളിക്ക് ഭയത്തിന്‍റെ കാലം കൂടിയാണ്. വെള്ളപ്പൊക്കത്തോടൊപ്പം പകര്‍ച്ചവ്യാധികളും മലയാളിയുടെ ഉറക്കം കെടുത്തുന്നു. കേരളത്തിലെ സാഹചര്യത്തിന് സമാനമാണ് അമേരിക്കയിലെ മിഷിഗണും. 14 വര്‍ഷമായി മിഷിഗണിലെ ഈഡൻ‌വില്ലെ, സാൻ‌ഫോർഡ് എന്നീ അണക്കെട്ടുകള്‍ സുരക്ഷിതമല്ലെന്ന പരാതി ഉയര്‍ന്നിട്ട്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഇരുഡാമുകളും തകര്‍ന്നു. ഇതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് പേരെ ഒഴിപ്പിച്ചു.