പാക് വിമാനാപകടം : രക്ഷപ്പെട്ടത് രണ്ട് പേര്‍, 97 മരണം ; കാണാം ആ ദുരന്തദൃശ്യങ്ങള്‍

First Published May 23, 2020, 11:55 AM IST

കറാച്ചിയില്‍ ഇന്നലെ പാക് ഇന്‍റര്‍നാഷണല്‍ എയർലൈൻസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ 97 പേര്‍ മരിച്ചപ്പോള്‍ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലാന്‍റ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന് വീണ  PK 8303 എന്ന എയർബസ് എ-320 എന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് ആണ്. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് അബ്ദുര്‍ റഷീദ് ചന്ന പറഞ്ഞു. '' എല്ലായിടത്തും തീയായിരുന്നു. എല്ലാവരും അലറുകയായിരന്നു, ഞ‌ാന്‍ എന്‍റെ സീറ്റ്ബെല്‍റ്റ് അഴിച്ചു, വെളിച്ചത്തിന് നേരെ എഴുന്നേറ്റു'' - അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് സുബൈര്‍ പറഞ്ഞു. സഫര്‍ മസൂദും മുഹമ്മദ് സുബൈറും മാത്രമാണ് 99 പേരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാണാം ആ ദുരന്തക്കാഴ്ചകള്‍. ചിത്രങ്ങള്‍:  ആസിഫ് ഹുസൈന്‍ / എഎഫ്പി,  ഗെറ്റി.