തര്‍ക്കം മുറുകുന്നു; കോണ്‍സുലേറ്റുകള്‍ അടപ്പിച്ച് അമേരിക്കയും ചൈനയും

First Published 29, Jul 2020, 12:54 PM

കൊറോണയ്ക്കും മുന്നേ തുടങ്ങിയ തര്‍ക്കങ്ങള്‍ക്ക് മൂര്‍ച്ച കൂടിയത്, കൊവിഡ് 19 വൈറസ് ചൈനീസ് സര്‍ക്കാറിന്‍റെ സൃഷ്ടിയാണെന്ന യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ആരോപണത്തോടെയാണ്. ഇതിനിടെ ചൈന, ഇന്ത്യയടക്കമുള്ള ചൈനയുടെ അയല്‍രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ തര്‍ക്കങ്ങള്‍ തുടങ്ങി. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് യുഎസ് പിന്തുണ പ്രഖ്യാപിച്ചു. തര്‍ക്കം തുടരുന്നതിനിടെ ഈ മാസം 21 ന്  ചാരവൃത്തിയും ബൗദ്ധിക സ്വത്തവകാശ മോഷണവും ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് ആവശ്യപ്പെട്ടു. ഇതിന് ചൈന പകരം വീട്ടിയത് ചൈനീസ് നഗരമായ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചായിരുന്നു.

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് 72 മണിക്കൂര്‍ സമയപരിധി ആണ് ചൈനയ്ക്ക് അമേരിക്ക നല്‍കിയത്. സമയ പരിധി കഴിഞ്ഞ ഉടനെ യുഎസ് സ്ഥാപനം അടച്ചുപൂട്ടി.

കൂടുതല്‍ ചൈനീസ് കോണ്‍സുലേറ്റുകളോട് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടുമെന്നും  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അമേരിക്ക അടച്ചതോടെ പകരത്തിന് പകരമായി  ചൈനീസ് നഗരമായ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റിന്‍റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ചൈനയും ആവശ്യപ്പെട്ടുകയായിരുന്നു.

ചെംഗ്ദു കോണ്‍സുലേറ്റ് അടയ്ക്കുന്നത് അമേരിക്കയുടെ യുക്തിരഹിതമായ നടപടികളോടുള്ള നിയമാനുസൃതമായ പ്രതികരണമാണെന്ന് ചൈനയുടെ നിലപാട്.

അമേരിക്കന്‍ കോണ്‍സുലേറ്റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും അമേരിക്കന്‍ ഉദ്യാഗസ്ഥര്‍ എപ്പോള്‍ നഗരം വിടണമെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൈന വിലക്കേപ്പെടുത്തി. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാനാണ് ചൈനയുടെ നിര്‍ദ്ദേശം. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.

അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ഇനി അവശേഷിക്കുന്നത് യുഎസ് പതാകമാത്രമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡില്‍ ശക്തമായ ബലപരീക്ഷണം ഇതോടെ കൂടുതല്‍ മോശമായി.

ഇതിനിടെ വൈറ്റ്ഹൗസ് ചൈനയ്ക്കെതിരെ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണെന്ന സൂചന നല്‍കി. എന്നാൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്നതിനെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.

ഹോങ്കോങ്ങിൽ ഏർപ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമം, അമേരിക്കൻ‌ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം, ഉയ്ഘർ മുസ്ലീംങ്ങളോടുള്ള പെരുമാറ്റം. ടിബറ്റിൽ ഏർപ്പെടുത്തിയ പുതിയ സുരക്ഷാ നിയമം എന്നീ വിഷയങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ വളരെയധികം വാ​ഗ്വാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ചൈനയ്ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റിന് മുമ്പ് നിങ്ങളെ അറിയിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. പക്ഷേ ചൈനയ്ക്കെതിരെയുള്ള ചില നടപടികളെക്കുറിച്ച് വളരെ വൈകാതെ നിങ്ങൾ കേൾക്കും. എനിക്കത് ഉറപ്പായും പറയാൻ സാധിക്കും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലഫ് മക്കനി മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയിലും ലോകത്തും സംഭവിച്ച വമ്പൻ നാശനഷ്ടങ്ങൾക്ക് കാരണം ചൈനയാണെന്ന്  ട്രംപ് ആരോപിച്ചിരുന്നു. കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ ആരോപണം. പല അവസരങ്ങളിലായി ചൈനയ്ക്കെതിരെ ട്രംപ് രംഗത്ത് വന്നിരുന്നു.

ചൈനയിൽ നിന്ന് വന്ന കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നത് വരെ രാജ്യം വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു എന്നും ട്രംപ് പറഞ്ഞിരുന്നു.

undefined

ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‍സിയിലെയും തുറമുഖത്തുവെച്ചാണ് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. സിന്‍ജിയാങ്ങിലെ ഒരു കമ്പനിയുടേതാണ് ഈ ഉത്പന്നങ്ങള്‍. ഏജന്‍സി പറയുന്നത് ഇവിടെ നിര്‍ബന്ധിത ബാലവേലയും മനുഷ്യാവകാശലംഘനവും നടക്കുന്നുണ്ട് എന്നാണ്.

നിര്‍ബന്ധിതമായി കുട്ടികളോ, തൊഴിലാളികളോ നിര്‍മ്മിക്കുന്ന ഏത് ഉത്പന്നങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന നിയമം യു എസ്സിലുണ്ട്. 'ഇങ്ങനെ ഉത്പന്നങ്ങള്‍ തടങ്കലില്‍ വെക്കുന്നത് കൃത്യമായ ഒരു സന്ദേശം നല്‍കുന്നതിനു വേണ്ടിത്തന്നെയാണ്.

യു എസ് വിതരണ ശൃംഖലകള്‍ ഒരുതരത്തിലുമുള്ള മനുഷ്യാവകാശലംഘനങ്ങളും വെച്ചുപൊറുപ്പിക്കില്ലെ'ന്നും മിസ്റ്റര്‍ സ്‍മിത്ത് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അമേരിക്ക ചൈനീസ് ഉദ്യോഗസ്ഥർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

സിൻജിയാങ്ങിലെ മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങളെ തടങ്കലിൽ വയ്ക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നുവെന്നുമുള്ള വിവരത്തിന്‍റെ പുറത്തായിരുന്നു ഇത്. ഡിപാര്‍ട്‍മെന്‍റ് ഓഫ് കൊമേഴ്‍സ് സിന്‍ജിയാങ്ങിലെ 37 കമ്പനികളുമായി ബിസിനസ് ബന്ധമുണ്ടാക്കുന്നതില്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇതിനിടെ കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ഉയിഗുര്‍ ഹ്യുമന്‍ റൈറ്റ്സ് ആക്ടില്‍ ഒപ്പുവെച്ചത് ചൈനയെ ചെറിയരീതിയിലല്ല അലോസരപ്പെടുത്തിയിരിക്കുന്നത്. സിന്‍ജിയാങ്ങില്‍ പ്രത്യേക നിരീക്ഷണം ശക്തമാക്കാനും യുഎസ് തീരുമാനിച്ചു.

കൊറോണ വൈറസ് ഉത്ഭവം കണ്ടെത്താനായി ചൈനയിലേക്ക് നിരീക്ഷണത്തിന് പോകാന്‍ അനുമതി ചോദിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ചൈന പ്രവേശനം നിഷേധിച്ചു.

കൊറോണവൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കണമെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അമേരിക്കന്‍ സംഘത്തിന് ചൈനയില്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ചൈന വ്യക്തമാക്കുകയായിരുന്നു.

വുഹാനില്‍ മാത്രമല്ല, ചൈനയില്‍ ഒരിടത്തും വൈറസിനെ കുറിച്ച് പഠിക്കാന്‍ ചൈന അമേരിക്കന്‍ ശാസ്ത്രജ്ഞരെ അനുവദിക്കുന്നില്ലെന്ന് പോംപിയോ പറഞ്ഞു. കൊറോണാ വൈറസ് വ്യാപനത്തെ ചൈന മറച്ച് വച്ചെന്നും ലോകാരോഗ്യ സംഘടന ചൈനയ്ക്ക് കൂട്ടുന്നിന്നെന്നും ആരോപിച്ച് യുഎസ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചിരുന്നു.

ഈ സാമ്പത്തിക സഹായം ഇനി പുനസ്ഥാനപിക്കാന്‍ പറ്റില്ലെന്നും യുഎസ് വ്യക്തമാക്കി. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരീക്ഷണത്തിനിടെ വൈറസ് ചോര്‍ന്നതാകാമെന്ന് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇതേ വാദം ഉന്നയിച്ചു. എന്നാല്‍, ചൈന ഇക്കാര്യങ്ങള്‍ നിഷേധിച്ചു.

യുഎസ് സാമ്പത്തിക സഹായം നിര്‍ത്തിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളറാണ് ചൈന നല്‍കിയത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയെ സഹായിക്കാനാണ് ചൈന തുക നല്‍കിയതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് ട്വീറ്റ് ചെയ്തു. ചൈനയും യുഎസ്സിനും തമ്മിലുള്ള അസ്വാരസ്യം കൂടുതല്‍ ഇരുരാജ്യങ്ങളും കോണ്‍സുലൈറ്റ് അടപ്പിക്കുന്നത് വരെ എത്തിനില്‍ക്കുകയാണ്. ലോകം മുഴുവനും വൈറസ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ അമേരിക്ക - റഷ്യ ശീതയുദ്ധത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് അമേരിക്ക - ചൈന തര്‍ക്കം നീങ്ങുന്നത്.

loader