കത്തിയമര്‍ന്ന് അമേരിക്കയുടെ യുദ്ധക്കപ്പല്‍
2018 മുതല്‍ അറ്റകുറ്റപണികള്‍ക്കായി സാന്‍ ഡിഗോ നേവല്‍ ബേസില്‍ കിടക്കുകയായിരുന്ന ബോൺഹോം റിച്ചാർഡ് (എല്‍എച്ച്ഡി 6) എന്ന അമേരിക്കയുടെ യുദ്ധക്കപ്പലിന്‍റെ ഡോക്കില്‍ നിന്ന് കഴിഞ്ഞ 12 -ാം തിയതിയാണ് പുകയുയരുന്നത് കണ്ടത്. എന്നാല്‍ തീയണയ്ക്കുന്നതിന് മുമ്പ് തന്നെ വലിയൊരു സ്ഫോടന ശബ്ദം കേട്ടു. തുടര്‍ന്ന് നിരവധി സ്ഫോടന പരമ്പകള്‍ തന്നെ കപ്പലില്‍ നിന്ന് ഉണ്ടായെന്ന ദൃക്സാക്ഷികള്‍ പറയുന്നു. മൂന്ന് ദിവസം നിരന്തരമായി പ്രയത്നിച്ച ശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. പക്ഷേ അപ്പോഴേക്കും കപ്പലിന്‍റെ പല ഡോക്കുകള്‍ കത്തിയമര്‍ന്നിരുന്നു.

750 മില്ല്യണ്‍ ഡോളറാണ് കപ്പലിന്‍റെ നിര്‍മ്മാണ ചെലവ്. 1998 ഓഗസ്റ്റ് 15 നാണ് ഈ യുദ്ധക്കപ്പല്‍ കമ്മീഷന്‍ ചെയ്തത്. 1995 ഏപ്രിലിലാണ് യുദ്ധക്കപ്പലിന്‍റെ പണിയാരംഭിക്കുന്നത്.

എല്‍എച്ച്ഡി സീരീസില്‍ 8 യുദ്ധക്കപ്പലുകളാണ് അമേരിക്കയ്ക്ക് ഉള്ളത്. അവസാന എല്‍എച്ച്ഡി യുദ്ധക്കപ്പലായ മകിന്‍ ഐലന്‍റ് എല്‍എച്ച്ഡ് 8,2009 ഒക്ടോബര്‍ 24 നാണ് കമ്മീഷന്‍ ചെയ്തത്.

അമേരിക്കയുടെ യുദ്ധക്കപ്പലുകളില്‍ മൂന്നാമനാണ് ഇവന്‍.

പ്രധാനമായും അമേരിക്കയുടെ ഗള്‍ഫ്, ഏഷ്യ മേഖലയിലെ അമേരിക്കയുടെ പ്രധാനപ്പെട്ട എല്ലാ നീക്കങ്ങള്‍ക്കും മുന്നില്‍ തന്നെയുണ്ടായിരുന്ന കപ്പലാണ് ബോൺഹോം റിച്ചാർഡ് (എല്‍എച്ച്ഡി 6).

2000 മുതല്‍ യുദ്ധമുഖത്ത് സജീവനാണ് ഈ കപ്പല്‍. തീവ്രവാദത്തിനെതിരെയുള്ള യുദ്ധം, 2003 ലെ ഇറാഖ്-കുവൈത്ത് യുദ്ധം , 2004 ലെ സുനാമിയില്‍ തകര്‍ന്ന ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് സഹായവുമായി പോയിരുന്നു.

നേവി 'ബാറ്റില്‍ ഇ' അവാര്‍ഡ് എട്ട് തവണ നേടിയ കപ്പലാണ് ബോൺഹോം റിച്ചാർഡ് (എല്‍എച്ച്ഡി 6).

2012 ല്‍ ഇറങ്ങിയ 'ബാറ്റില്‍ഷിപ്' , 'ആക്റ്റ് ഓഫ് വാലോര്‍' എന്നീ ഹോളിവുഡ് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അമേരിക്കന്‍ യുദ്ധക്കപ്പലാണ് ബോൺഹോം റിച്ചാർഡ് (എല്‍എച്ച്ഡി 6).

യുദ്ധമുഖത്ത് നേരിട്ടുപയോഗിക്കുന്ന വിവിധോദ്ധേശ ഹെലിക്കോപ്റ്ററുകളെ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണ് ബോൺഹോം റിച്ചാർഡ് (എല്‍എച്ച്ഡി 6).

41 ടണ്‍ ഭാരമുള്ള യുദ്ധക്കപ്പല്‍ മണിക്കൂറില്‍ 41 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. എന്‍/എസ്പിഎസ്49, 48, 67 എന്നീ മൂന്ന് റഡാറുകള്‍ പ്രവര്‍ത്തിക്കുന്നു.

വിവിധ ദൂര പരിധിയുള്ള രണ്ട് തരം മിസൈലുകളും മൂന്ന് തരം യന്ത്രത്തോക്കുകളും കപ്പലില്‍ ഉപയോഗിക്കുന്നു.

അതോടൊപ്പം വിവിധോദ്ധേശത്തിനുപയോഗിക്കുന്ന ഏഴ് തരം വിമാനങ്ങള്‍ക്ക് കപ്പലില്‍ നിന്ന് പറന്നുയരാന്‍ കഴിയും.

എന്നാല്‍ ഇത്രയും സന്നാഹങ്ങളുള്ള കപ്പിലില്‍ തീ പടര്‍ന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ ഇതുവരെയായും കഴിഞ്ഞിട്ടില്ല .

ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറില്‍ ഞായറാഴ്ച രാവിലെ 8.30 നാണ് ആദ്യമായി തീ കാണുന്നത്. ആ സമയത്ത് കപ്പലില്‍ 1000 ക്രൂ അംഗങ്ങളെ കൂടാതെ 160 പേരും കപ്പലില്‍ ഉണ്ടായിരുന്നു.

90 മിനിറ്റിനുള്ളില്‍ കപ്പലിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam