ദേ... ഞാനും ചെയ്തല്ലോ... വോട്ട്. നോക്കിയേ...

First Published 21, Oct 2019, 3:26 PM IST


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പലസ്ഥലത്തും കനത്തമഴയെ തുടര്‍ന്ന് രാവിലെ തന്നെ വെള്ളം കയറിയിരുന്നു. ഇതേതുടര്‍ന്ന് മന്ദഗതിയിലാണ് വോട്ടെടുപ്പ് പുരോഗമിച്ചത്. എറണാകുളത്ത് അരൂരില്‍ ബൂത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പോളിങ്ങ് സ്റ്റേഷന്‍ സ്കൂളിലെ ഒന്നാം നിലയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കുത്തിയതോട് പഞ്ചായത്തിലെ 138 -ാം നമ്പര്‍ ബൂത്തില്‍ അമ്മയോടൊപ്പം വോട്ട് ചെയ്യാനെത്തിയ കൃഷ്ണ വോട്ടര്‍മാരുടെയും പോളിങ്ങ് ഉദ്യോഗസ്ഥരുടെയും കണ്ണിലുണ്ണിയായി. അമ്മ വോട്ട് ചെയ്യുന്നത് കണ്ട രണ്ടുവയസ്സുകാരി കൃഷ്ണയ്ക്കും വോട്ട് ചെയ്യണം. കുട്ടിയുടെ വാശി പിടിച്ചതോടെ പോളിങ്ങ് ഓഫീസര്‍ കുട്ടിയുടെ കൈയില്‍ മഷി പുരട്ടിക്കൊടുക്കുകയായിരുന്നു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കൃഷ്ണമോഹന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 
 

ദേ.. കൃഷ്ണയ്ക്കും മഷി പുരട്ടി..

ദേ.. കൃഷ്ണയ്ക്കും മഷി പുരട്ടി..

ദേ കണ്ടോ...

ദേ കണ്ടോ...

ഞാനും ചെയ്തു.

ഞാനും ചെയ്തു.

കൊള്ളാല്ലേ...

കൊള്ളാല്ലേ...

ഉം.. വോട്ട് ചെയ്യാന്‍ വന്നതാ.

ഉം.. വോട്ട് ചെയ്യാന്‍ വന്നതാ.

പിന്നെ ചെയ്യാതെ പോകുന്നതെങ്ങനാ... ?

പിന്നെ ചെയ്യാതെ പോകുന്നതെങ്ങനാ... ?

എനിക്കും ചെയ്യണമെന്ന് പറഞ്ഞു.

എനിക്കും ചെയ്യണമെന്ന് പറഞ്ഞു.

സാറ് മഷി പുരട്ടിതന്നതാ...

സാറ് മഷി പുരട്ടിതന്നതാ...

രസ്ണ്ട്ല്ലേ...

രസ്ണ്ട്ല്ലേ...

പോകാമ്മേ... വോട്ട് ചെയ്തല്ലോ...

പോകാമ്മേ... വോട്ട് ചെയ്തല്ലോ...

loader