സംസ്ഥാനത്ത് ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍

First Published May 12, 2021, 11:27 AM IST

ന്നലെ വൈകുന്നേരത്തോടെ തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴപെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ പലതും പെട്ടെന്നുണ്ടായ ശക്തമായ മഴയില്‍ വെള്ളം കയറി. പലയിടങ്ങളിലും രാത്രി വൈകിയും തോരാതെ മഴ പെഴ്‍യ്യുകയായിരുന്നു. പുലര്‍ച്ചയൊടെയാണ് പലയിടത്തും മഴയൊന്ന് ശമിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ മുങ്ങി. നഗരത്തില്‍ വൈകീട്ട് ആറരയോടെ തുടങ്ങിയ മഴ രാത്രിയും ശക്തമായി തുടർന്നു. തിരുവനന്തപുരം നഗത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍.