സമ്പര്‍ക്കവ്യാപന തോത് 20.6 %; 13 ജില്ലകളിലും ഒരു ദിവസം 10 ലേറെ രോഗികള്‍, പുതിയ രോഗികളില്ലാത്ത ഒരു ജില്ലയും

First Published 10, Jul 2020, 9:46 PM

സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം മൂവായിരം കടന്നു. രോഗം സ്ഥിരീകരിച്ച് 3099 പേരാണ് ചികിത്സയിലുള്ളത്. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. സമ്പര്‍ക്കം വഴി രോഗ ബാധിതരായവരുടെ എണ്ണവും റെക്കോര്‍ഡിലേക്ക് നീങ്ങി. സമ്പര്‍ക്കം വഴി മാത്രം204 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 112 പേർക്കാണ് രോഗമുക്തി.

 

13 ജില്ലകളിലാണ് ഇന്ന് പത്തിലേറെ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറ് കടന്ന തിരുവനന്തപുരമാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇന്ന് മാത്രം തലസ്ഥാനത്ത് 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, തുടങ്ങിയ ജില്ലകളിലാണ് ഇന്ന് പത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്ത് 7 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഒരു കേസുപോലും ഇന്ന് റിപ്പോര്‍ട്ട് ചെയ്യാത്ത വയനാട് ഇതിനിടയില്‍ സംസ്ഥാനത്തിന് ആശ്വാസമായിട്ടുണ്ട്.

 

അതേസമയം രോഗലക്ഷണം കാട്ടിയ 472 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ സമ്പര്‍ക്ക രോഗ വ്യാപന തോത് കൂടുന്നതിലെ ആശങ്കയും മുഖ്യമന്ത്രി പങ്കുവച്ചു. നിലവില്‍ സമ്പര്‍ക്ക രോഗ വ്യാപന തോത് 20.64 ആണ്.

 

മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader