MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • Kerala News
  • കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് 2.71 കോടി വോട്ടർമാർ; നിർണ്ണായകമായി കന്നിവോട്ടർമാരും വനിതാ കരുത്തും

കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് 2.71 കോടി വോട്ടർമാർ; നിർണ്ണായകമായി കന്നിവോട്ടർമാരും വനിതാ കരുത്തും

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പ്രസിദ്ധീകരിച്ചു. വോട്ടർമാരുടെ എണ്ണത്തിലും വൈവിധ്യത്തിലും നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ പട്ടികയിലുള്ളത്.

1 Min read
Author : Sreekutty Chandran
Published : Mar 27 2026, 04:46 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
4.66 ലക്ഷം കന്നിവോട്ടർമാർ; യുവത്വം വിധി നിശ്ചയിക്കും
Image Credit : Getty

4.66 ലക്ഷം കന്നിവോട്ടർമാർ; യുവത്വം വിധി നിശ്ചയിക്കും

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണ്ണായകമാകുന്നത് കന്നിവോട്ടർമാരുടെ സാന്നിധ്യമാണ്. സംസ്ഥാനത്താകെ 4,66,408 പേരാണ് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ ഈ യുവ വോട്ടർമാരുടെ നിലപാടുകൾ വലിയ സ്വാധീനം ചെലുത്തും.

26
വോട്ടർമാരിൽ വനിതാ ആധിപത്യം; സ്ത്രീ വോട്ടർമാർ കൂടുതൽ
Image Credit : Asianet News

വോട്ടർമാരിൽ വനിതാ ആധിപത്യം; സ്ത്രീ വോട്ടർമാർ കൂടുതൽ

ആകെ വോട്ടർമാരായ 2,71,42,952 പേരിൽ 1,39,21,868 പേർ സ്ത്രീകളാണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,32,20,811 ആണ്. സ്ത്രീ വോട്ടർമാർ പുരുഷന്മാരേക്കാൾ ഏഴ് ലക്ഷത്തോളം അധികമാണെന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ത്രീപക്ഷ നിലപാടുകൾക്കുള്ള പ്രാധാന്യം വർദ്ധിപ്പിക്കുന്നു. പട്ടികയിൽ 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്.

Related Articles

Related image1
വോട്ട് മാറിപ്പോകുമോ? സ്ഥാനാർത്ഥികളെ വിറപ്പിക്കുന്ന 'അപരന്മാർ'
Related image2
തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധം; ലംഘിച്ചാൽ നടപടി, അറിയേണ്ട കാര്യങ്ങൾ
36
മലപ്പുറം ഒന്നാമത്; വോട്ടർമാരുടെ കാര്യത്തിൽ മുന്നിൽ
Image Credit : Asianet News

മലപ്പുറം ഒന്നാമത്; വോട്ടർമാരുടെ കാര്യത്തിൽ മുന്നിൽ

ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ് (36,32,210 പേർ). സംസ്ഥാനത്ത് സ്ത്രീകളേക്കാൾ പുരുഷ വോട്ടർമാർ കൂടുതലുള്ള ഏക ജില്ലയും മലപ്പുറമാണ്. മണ്ഡലങ്ങൾ പരിശോധിച്ചാൽ മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഏറ്റവും കൂടുതൽ സമ്മതിദായകർ ഉള്ളത് (2,55,441).

46
പ്രായം തളർത്താത്ത ആവേശം; നൂറ് കടന്നവർ 1,500 ലധികം
Image Credit : Getty

പ്രായം തളർത്താത്ത ആവേശം; നൂറ് കടന്നവർ 1,500 ലധികം

വയോധികരായ വോട്ടർമാരുടെ എണ്ണത്തിലും ഇത്തവണത്തെ പട്ടിക ശ്രദ്ധേയമാണ്. 100 മുതൽ 109 വയസ്സുവരെയുള്ള 1,501 പേരും 110 വയസ്സിന് മുകളിൽ പ്രായമുള്ള 54 പേരും പട്ടികയിലുണ്ട്. വോട്ടർമാരിൽ കൂടുതല്‍ 40-നും 49-നും ഇടയിൽ പ്രായമുള്ളവരാണ് (56.32 ലക്ഷം പേർ).

56
വിദേശ വോട്ടർമാരും സർവീസ് വോട്ടർമാരും
Image Credit : Asianet News

വിദേശ വോട്ടർമാരും സർവീസ് വോട്ടർമാരും

പ്രവാസികളുടെ പങ്കാളിത്തത്തിലും ഇത്തവണ വർദ്ധനവുണ്ട്. ആകെ 2,42,093 പേർ വിദേശ ഇലക്ടറൽ വിഭാഗത്തിലും 53,984 പേർ സർവീസ് വോട്ടർമാരായും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജനറൽ ഇലക്ടറൽ വിഭാഗത്തിൽ മാത്രം 2.69 കോടി വോട്ടർമാരാണുള്ളത്.

66
വോട്ടർ പട്ടിക പരിശോധിക്കാം
Image Credit : Asianet News

വോട്ടർ പട്ടിക പരിശോധിക്കാം

അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വോട്ടർമാർക്ക് സ്വന്തം പേര് പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്താൻ ഇനിയും അവസരമുണ്ട്. www.ceo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ അതത് താലൂക്ക്, വില്ലേജ് ഓഫീസുകൾ, ബൂത്ത് ലെവൽ ഓഫീസർമാർ (BLO) എന്നിവർ വഴിയോ വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

SC
Sreekutty Chandran
2025 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ്. ന്യൂസ്,എൻർടൈൻമെൻ്റ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. നിരവധി റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ അനുഭവസമ്പത്ത്. ഇ മെയില്‍: sreekutty.chandran@asianetnews.in
കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026
Latest Videos
Recommended Stories
Recommended image1
എളമരം കരീമിന് മറുപടിയുമായി എം കെ മുനീർ; 'തനിക്ക് സീറ്റ് കിട്ടാത്തതിന്റെ കാരണം എളമരം കരീമിന് എവിടെ നിന്ന് കിട്ടി? പാർട്ടി ഒപ്പമുണ്ട്'
Recommended image2
പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ്
Recommended image3
ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; 5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി
Related Stories
Recommended image1
വോട്ട് മാറിപ്പോകുമോ? സ്ഥാനാർത്ഥികളെ വിറപ്പിക്കുന്ന 'അപരന്മാർ'
Recommended image2
തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധം; ലംഘിച്ചാൽ നടപടി, അറിയേണ്ട കാര്യങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved