ഇനി വോട്ടിട്ടാല്‍ മതി, ചിത്രം വ്യക്തം, കേരളം തെരഞ്ഞെടുപ്പിന് തയ്യാര്‍; സംസ്ഥാനത്ത് 25231 ബൂത്തുകള്‍
ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് കേരള സജ്ജം. 25231 ബൂത്തുകളും 30238 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമാണ് ഇലക്ഷനായി സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാന മത്സരം.
കേരളത്തില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 26നാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 20 ലോക്‌സഭ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം 30,238 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
25231 ബൂത്തുകളിലായി (ബൂത്തുകള്‍-25177, ഉപബൂത്തുകള്‍-54) 30238 ബാലറ്റ് യൂണിറ്റുകളും 30238 കണ്‍ട്രോള്‍ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളും ഉപയോഗിക്കും.
kerala election
ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ ബൂത്തുകളില്‍ എത്തിക്കും.
നിലവില്‍ വോട്ടിംഗ് മെഷീനുകള്‍ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ (എആര്‍ഒ) കസ്റ്റഡിയില്‍ സ്‌ട്രോഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ പ്രതാപം നിലനിര്‍ത്താന്‍ യുഡിഎഫ് ആഗ്രഹിക്കുമ്പോള്‍ ശക്തമായ തിരിച്ചുവരവാണ് എല്‍ഡിഎഫിന്‍റെ ലക്ഷ്യം. അക്കൗണ്ട് തുറക്കാന്‍ കൊതിച്ചാണ് ബിജെപിയുടെ അങ്കം.