MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • News
  • Kerala News
  • വി ഡി സതീശനെന്ന വിദ്യാർത്ഥി നേതാവ്; കോളേജ് കാലത്തെ അപൂർവ്വ ചിത്രങ്ങൾ

വി ഡി സതീശനെന്ന വിദ്യാർത്ഥി നേതാവ്; കോളേജ് കാലത്തെ അപൂർവ്വ ചിത്രങ്ങൾ

തേവര, രാജഗിരി കോളേജ് കാലത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് വി ഡി സതീശൻ നേതൃനിരയിലെത്തിയത്. 1987ൽ എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി. അന്ന് യൂണിവേഴ്സിറ്റി യൂണിയനിൽ ഒപ്പമുണ്ടായിരുന്ന പിഎൻ ശ്രീകുമാറിന്‍റെ കൈവശമുള്ള വിഡിയുടെ അപൂർവ്വ ചിത്രങ്ങൾ. 

1 Min read
Author : Sithara Sreelayam
Published : May 14 2026, 04:41 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
വി ഡി സതീശനെന്ന വിദ്യാർത്ഥി നേതാവ്
Image Credit : P N Sreekumar

വി ഡി സതീശനെന്ന വിദ്യാർത്ഥി നേതാവ്

തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ പഠനമാണ് വിദ്യാര്‍ഥി രാഷ്ടീയത്തിന്‍റെ നേതൃനിരയിലേക്കുളള വി ഡി സതീശന്‍റെ ചവിട്ടുപടി. അവിടെ ആദ്യം ആര്‍ട്സ് ക്ലബ് സെക്രട്ടറിയും പിന്നീട് മൂന്നുവട്ടം യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറുമായി. അന്ന് എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും എസ്എഫ്ഐ - കെഎസ്‍സി സഖ്യത്തോട് പരാജയപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred
25
87ൽ എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാൻ
Image Credit : P N Sreekumar

87ൽ എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാൻ

രാജഗിരി കോളേജില്‍ ചേര്‍ന്ന വി ഡി സതീശന്‍ അവിടെ നിന്നും യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി. 1987ൽ എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്ത് നടന്ന എംജി സര്‍വ്വകലാശാല യുവജനോത്സവം ‘ഉത്സവ് 87’ സതീശന്‍റെ സംഘാടക മികവിന് തെളിവായി.

Related Articles

Related image1
Now Playing
വനവാസമല്ല പട്ടാഭിഷേകം; മുഖ്യമന്ത്രി കസേരയിലെത്താൻ വിഡി സതീശൻ താണ്ടിയ കടമ്പകൾ
Related image2
Now Playing
ജനവികാരം തിരിച്ചറിഞ്ഞ് ഹൈക്കമാൻഡ്; വി.ഡി സതീശൻ കേരള മുഖ്യമന്ത്രി | VD Satheesan
35
എന്‍എസ്‍യു ദേശീയ സെക്രട്ടറിയായി തിരിച്ചു വരവ്
Image Credit : P N Sreekumar

എന്‍എസ്‍യു ദേശീയ സെക്രട്ടറിയായി തിരിച്ചു വരവ്

കെഎസ്‍യു പ്രസിഡന്‍റ് സ്ഥാനത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷം വി ഡി സതീശൻ ഒഴിവാക്കപ്പെട്ടു. തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നും നിയമ ബിരുദം നേടിയ സതീശൻ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. എന്‍എസ്‍യു ദേശീയ സെക്രട്ടറിയായി.

45
പറവൂരിൽ തോൽവിയോടെ തുടക്കം
Image Credit : P N Sreekumar

പറവൂരിൽ തോൽവിയോടെ തുടക്കം

1996 ലെ നിയമ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു കോട്ടയായിരുന്ന പറവൂരിൽ എ കെ ആന്‍റണിയുടെ പിന്തുണയോടെ സതീശന് അവസാന നിമിഷം പറവൂരിൽ സ്ഥാനാർത്ഥിത്വം ലഭിച്ചു. കേരളമാകെ ഇടതു തരംഗം ആഞ്ഞടിച്ചപ്പോൾ സതീശനും പരാജയപ്പെട്ടെങ്കിലും കരുത്തു തെളിയിച്ചു. 1116 വോട്ടുകള്‍ക്കായിരുന്നു സതീശന്‍റെ തോല്‍വി.

55
2001 മുതൽ സതീശനെ കൈവിടാതെ പറവൂർ
Image Credit : facebook.com/VDSatheeshanParavur

2001 മുതൽ സതീശനെ കൈവിടാതെ പറവൂർ

തോല്‍വി കൊണ്ട് വി ഡി സതീശൻ പിന്മാറിയില്ല. പറവൂര്‍ തന്നെ പ്രവര്‍ത്തന മണ്ഡലമാക്കി. 2001 ൽ വീണ്ടും മത്സരിച്ചു. 7434 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വി ഡി സതീശൻ നിയമസഭാംഗമായി. പിന്നീട് 2006ലും 2011ലും 2016ലും 2021ലും 2026വും പറവൂർ വി ഡി സതീശനെ തന്നെ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചു.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

SS
Sithara Sreelayam
2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ അസിസ്റ്റന്‍റ് ന്യൂസ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സയൻസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 14 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: sitharasreelayam@asianetnews.in
വി ഡി സതീശൻ

Latest Videos
Recommended Stories
Recommended image1
കടുത്ത നിലപാടെടുത്ത് രമേശ് ചെന്നിത്തല; നിയമസഭാകക്ഷി യോ​ഗത്തിൽ പങ്കെടുക്കില്ല, വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകും
Recommended image2
ഉയരുന്നത് പദവിയും ഉത്തരവാദിത്തങ്ങളും മാത്രമല്ല! ശമ്പളവും ആനുകൂല്യങ്ങളും; വി ഡി സതീശനെ കാത്തിരിക്കുന്ന സൗകര്യങ്ങൾ
Recommended image3
'മലക്കം മറിഞ്ഞ് ജനീഷ് കുമാർ, കോന്നിയുടെ വന സൗന്ദര്യം പുറം ലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം'; സതീശനെ പരിഹസിച്ചതിൽ പുതിയ വിശദീകരണം
Related Stories
Recommended image1
Now Playing
വനവാസമല്ല പട്ടാഭിഷേകം; മുഖ്യമന്ത്രി കസേരയിലെത്താൻ വിഡി സതീശൻ താണ്ടിയ കടമ്പകൾ
Recommended image2
Now Playing
ജനവികാരം തിരിച്ചറിഞ്ഞ് ഹൈക്കമാൻഡ്; വി.ഡി സതീശൻ കേരള മുഖ്യമന്ത്രി | VD Satheesan
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved