വീടകം സുഗന്ധത്താൽ നിറയ്ക്കാൻ ഈ 6 മനോഹര ചെടികൾ വളർത്തൂ
അകത്തും പുറത്തും ചെടികൾ വളർത്തുന്നതിലൂടെ വീടിനുള്ളിൽ പ്രകൃതിദത്തമായ രീതിയിൽ സുഗന്ധം ലഭിക്കുന്നു. ഈ മനോഹര ചെടികൾ വീട്ടിൽ വളർത്തൂ. വീടകം സുഗന്ധപൂരിതമാക്കാം.

പാരിജാതം
നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് പാരിജാതം. വീട് മുഴുവനും സുഗന്ധത്താൽ നിറയ്ക്കാൻ ഈ ചെടിക്ക് കഴിയും. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
ഇഞ്ചിപ്പുല്ല്
ഇതിൽ സിട്രസ് ഗന്ധമുണ്ട്. കൂടാതെ കീടങ്ങളെയും ഇഴജന്തുക്കളെയും അകറ്റി നിർത്താനും വീട്ടിൽ ഇഞ്ചിപ്പുല്ല് വളർത്തുന്നത് നല്ലതാണ്.
സ്വീറ്റ് പീ
വളരെ മൃദുലവും വ്യത്യസ്തമായ നിറവുമാണ് ഈ ചെടിയുടേത്. അതുപോലെ തന്നെയാണ് ഇതിന്റെ ഗന്ധവും ആർക്കും പെട്ടെന്ന് ഇഷ്ടപ്പെടുന്നതാണ്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
ചെമ്പരത്തി
ചെമ്പരത്തി ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല. ഇതിന്റെ പൂക്കളും അതിന്റെ നിറവും ആകർഷണീയമാണ്. വ്യത്യസ്തമായ നിറത്തിലാണ് ചെമ്പരത്തി ചെടികൾ ഉള്ളത്.
മുല്ല
മുല്ലമൊട്ടുകൾ വിരിയുന്ന സമയത്ത് പ്രത്യേക സുഗന്ധമാണ് ചുറ്റുപാടും ഉണ്ടാവുക. കൂടാതെ ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കളും ചെടിയെ കൂടുതൽ മനോഹരമാക്കുന്നു.
റോസ്
റോസിനെക്കുറിച്ച് എടുത്ത് പറയേണ്ട കാര്യമല്ല. എല്ലാവരുടെയും ഇഷ്ടപ്പെട്ട ചെടിയാണ് റോസ്. ഇതിന്റെ മനോഹരമായ പൂക്കളും സുഗന്ധവും ആരെയും ആകർഷിക്കുന്നതാണ്.

