അടുക്കളയിലെ പാറ്റ ശല്യം ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ
അടുക്കളയിലും ബാത്റൂമിലും സ്ഥിരമായി കാണുന്ന ഒന്നാണ് പാറ്റ. മാലിന്യങ്ങൾ കൂട്ടിയിടുന്നതും ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങളിലുമാണ് പാറ്റ ശല്യം ഉണ്ടാകുന്നത്. പാറ്റകൾ പലതരം രോഗങ്ങളാണ് പടർത്തുന്നത്. വീട്ടിലെ പാറ്റ ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.

പാറ്റ ശല്യം
അടുക്കളയിൽ പാറ്റ ശല്യം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മാലിന്യമാണ്. ഇത് പാറ്റകളെയും മറ്റ് ജീവികളെയും ആകർഷിക്കുന്നു. പാറ്റ ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പഴുതുകൾ അടയ്ക്കാം
വീടിനുള്ളിൽ വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം. ഇതിലൂടെ പുറത്ത് നിന്നും എളുപ്പത്തിൽ പാറ്റകൾ വീടിനുള്ളിലേക്ക് കയറുന്നു.
ഭക്ഷണ മാലിന്യങ്ങൾ
ഭക്ഷണ മാലിന്യങ്ങൾ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കരുത്. ഇത് പാറ്റയെ ആകർഷിക്കുകയും അടുക്കളയിൽ പാറ്റ ശല്യം വർധിക്കുകയും ചെയ്യുന്നു.
വൃത്തിയാക്കാം
വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയോടെ കിടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം ജീവികൾ വരുകയില്ല.
അടുക്കള സിങ്ക്
അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് സിങ്ക്. മത്സ്യം, മാംസം, പച്ചക്കറികൾ, പാത്രങ്ങൾ തുടങ്ങിയവ സിങ്കിലാണ് കഴുകുന്നത്. ഇത് ഭക്ഷണാവശിഷ്ടങ്ങൾ സിങ്കിൽ തങ്ങി നിൽക്കുകയും ജീവികളെ ആകർഷിക്കുകയും ചെയ്യുന്നു.
പാത്രങ്ങൾ കഴുകാം
ഭക്ഷണമാലിന്യങ്ങളോടെ അടുക്കളയിൽ പാത്രങ്ങൾ സൂക്ഷിക്കരുത്. ഭക്ഷണം കഴിച്ചതിന് ശേഷം ദീർഘനേരം പാത്രങ്ങൾ കഴുകാതെ വയ്ക്കുന്നത് ഒഴിവാക്കാം.
ഭക്ഷണം തുറന്ന് വയ്ക്കരുത്
അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ തുറന്ന് വയ്ക്കാൻ പാടില്ല. എവിടെ ഭക്ഷണം കണ്ടാലും അവിടെയൊക്കെ പാറ്റ വരുന്നു.
രാത്രി സമയങ്ങളിൽ
ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് അടുക്കളയിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്‌തെന്ന് ഉറപ്പ് വരുത്തണം. രാത്രി സമയങ്ങളിലാണ് അധികവും പാറ്റയുടെ ശല്യം ഉണ്ടാകുന്നത്.

