ദുർഗന്ധമുണ്ടോ? അടുക്കള സ്പോഞ്ച് ഉടൻ മാറ്റിക്കോളൂ
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള വസ്തുവാണ് സ്പോഞ്ച്. പാത്രം കഴുകാനാണ് സ്പോഞ്ച് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. വൃത്തിയാക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ സ്പോഞ്ചിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യതയുണ്ട്| kitchen sponge replacing tips

ദുർഗന്ധം വരുമ്പോൾ
സ്പോഞ്ചിൽ നിന്നും ദുർഗന്ധം വരുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അഴുക്കും അണുക്കളും സ്പോഞ്ചിൽ പറ്റിയിരിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. ഇത്തരം സാചര്യങ്ങളിൽ സ്പോഞ്ച് ഉടൻ മാറ്റേണ്ടതുണ്ട്.

കേടുപാടുകൾ ഉണ്ടാകുമ്പോൾ
കീറുകയോ, കറകൾ പറ്റുകയോ മറ്റു കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ശ്രദ്ധിക്കണം. ഇത് സ്പോഞ്ചിന്റെ കാലാവധി കഴിഞ്ഞതിന്റെ ലക്ഷണമാണ്.
സാനിറ്റൈസ് ചെയ്യാം
സ്പോഞ്ച് ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുന്നത് അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കും. വൃത്തിയാക്കിയതിന് ശേഷം ചൂട് വെള്ളത്തിൽ മുക്കിവെച്ചാൽ മതി.
ഒന്നിൽകൂടുതൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്
പാത്രങ്ങൾ കഴുകാനും അടുക്കള വൃത്തിയാക്കാനും വെവ്വേറെ സ്പോഞ്ചുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എല്ലാ ആവശ്യങ്ങൾക്കും ഒന്ന് തന്നെ ഉപയോഗിക്കുന്നത് അണുക്കൾ പകരാൻ കാരണമാകും.
രണ്ടാഴ്ച കൂടുമ്പോൾ മാറ്റണം
രണ്ടാഴ്ച കൂടുമ്പോൾ അടുക്കള സ്പോഞ്ച് മാറ്റി പുതിയത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഉപയോഗം കൂടുന്നതിന് അനുസരിച്ച് സ്പോഞ്ച് മാറ്റാവുന്നതാണ്.

