മണ്ണില്ലാതെ വീട്ടിൽ വളർത്താവുന്ന 7 ചെടികൾ ഇതാണ്
ചെടികൾക്ക് പ്രധാനമാണ് മണ്ണും വെള്ളവും. മണ്ണ്, പോഷകങ്ങൾ നൽകുകയും വെള്ളം, ചെടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ചില ചെടികൾ മണ്ണില്ലാതെയും വളരും, വെള്ളത്തിൽ. അവ ഏതൊക്കെ ചെടികളാണെന്ന് അറിയാം.

ചെടികൾ
മണ്ണില്ലാതെയും വീട്ടിൽ ചെടികൾ എളുപ്പത്തിൽ വളർത്താൻ സാധിക്കും. ഈ ചെടികൾ വെള്ളത്തിൽ വളർത്തൂ.
കറ്റാർവാഴ
നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. ഇത് മണ്ണിൽ മാത്രമല്ല വെള്ളത്തിലും നന്നായി വളരും.
സ്പൈഡർ പ്ലാന്റ്
മണ്ണിൽ മാത്രമല്ല വെള്ളത്തിലും സ്പൈഡർ പ്ലാന്റ് വളരും. അതേസമയം സമയമെടുത്ത് വളരുന്ന ചെടിയാണിത്. വേരുകൾ നന്നായി വെള്ളത്തിൽ മുങ്ങുന്ന രീതിയിൽ പാത്രത്തിലാക്കാം.
മോൺസ്റ്റെറ
മണ്ണില്ലാതെയും മോൺസ്റ്റെറ വളർത്താൻ സാധിക്കും. ചെടിയിൽ നിന്നും മുറിച്ചെടുത്ത തണ്ട് ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് വെച്ചാൽ മതി.
പുതിന
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പുതിന. ഇത് മണ്ണില്ലാതെയും എളുപ്പത്തിൽ വളർത്താൻ സാധിക്കും. ചെടിയുടെ തണ്ട് മുറിച്ചെടുത്ത് വെള്ളത്തിലിട്ട് വളർത്തിയാൽ മതി. അതേസമയം നല്ല സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ വയ്ക്കാൻ മറക്കരുത്.
മണി പ്ലാന്റ്
മണ്ണില്ലാതെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് വെള്ളത്തിൽ അതിവേഗത്തിൽ വളരുന്നു. ഒരു ചെറിയ കുപ്പിയിലോ ബൗളിലോ വെള്ളമെടുത്തതിന് ശേഷം അതിലിട്ടു വളർത്താവുന്നതാണ്.
ലക്കി ബാംബൂ
വെള്ളത്തിൽ വളരുന്ന മറ്റൊരു ചെടിയാണ് ലക്കി ബാംബൂ. മണ്ണില്ലാതെ തന്നെ വേഗത്തിൽ ഈ ചെടി വളരുന്നു.
സ്‌നേക് പ്ലാന്റ്
മണ്ണിൽ വളരുന്ന ചെടിയാണെങ്കിലും വെള്ളത്തിലും സ്‌നേക് പ്ലാന്റിന് വളരാൻ സാധിക്കും. നല്ല വെളിച്ചം ലഭിക്കുന്ന ഭാഗത്ത് വളർത്താം.

