ഒരു കഥ പോലെ 'സേവ് ദ് ഡേറ്റ്' ചിത്രങ്ങള്‍; അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ
കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കിയും നിയന്ത്രിച്ചുമെല്ലാമാണ് നാം മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ലളിതമായ വിവാഹ ചടങ്ങുകളാണ് ഇന്ന് നാം കാണുന്നത്. അതിനിടെ വീണ്ടുമൊരു 'സേവ് ദ് ഡേറ്റ്' സമൂഹമാധ്യമങ്ങളില്‍ ഹൃദയം കവരുകയാണ്.
തിരുവനന്തപുരം സ്വദേശികളായ അഭിജിത്തിന്‍റെയും അഞ്ജനയുടേയും സേവ് ദ് ഡേറ്റാണ് ലളിതമായ ആവിഷ്കാരം കൊണ്ട് ശ്രദ്ധ നേടിയത്.
ഒരു കഥ പോലെയാണ് സേവ് ദ് ഡേറ്റ് ചെയ്തിരിക്കുന്നത്.
ഗ്രൗണ്ടിലെ ഫുട്ബോൾ കളിക്കിടെ അടിച്ച പന്ത് കൊണ്ട് ഡ്രൈവിങ് പഠിക്കുന്ന പെൺകുട്ടി നിലത്തു വീഴുന്നുതും പിന്നീട് പന്ത് അടിച്ചയാളുമായി പെണ്‍കുട്ടി പ്രണയത്തിലാകുന്നതുമാണ് ഫോട്ടോ സ്റ്റോറിയായി ചിത്രീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം പാങ്ങോട് സ്റ്റുഡിയോ നടത്തുന്ന അനുരാജാണ് മനോഹരമായ ഈ സേവ് ദ് ഡേറ്റ് തയാറാക്കിയത്.
ലോക്ഡൗണില്‍ ലളിതമായാണ് ഷൂട്ട് നടത്തിയിരിക്കുന്നത്.
ബന്ധു കൂടിയായ അഭിജിത്തിന്‍റെ വിവാഹത്തിന് വേണ്ടി ചെയ്ത് സേവ് ദ് ഡേറ്റ് ചിത്രങ്ങള്‍ അനുരാജ് തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
പരിമിതമായ സൗകര്യങ്ങളിൽ തയാറാക്കിയ സേവ് ദ് ഡേറ്റിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.