ഒട്ടിയ വയറിനായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

First Published 14, Sep 2020, 12:51 PM

കുടവയര്‍ പലരുടെയും ഒരു പ്രശ്നമാണ്. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന ഈ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. വയര്‍ കുറയ്ക്കാനായി പല വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്. കുടവയര്‍ വയ്ക്കാന്‍ ചുരുങ്ങിയ സമയം മതിയെങ്കിലും കുറയ്ക്കൽ അത്ര എളുപ്പമല്ല.  ശരിയായ ഭക്ഷണശീലവും വ്യായാമവും കൊണ്ടുമാത്രമേ കുടവയര്‍ കുറയ്ക്കാന്‍ കഴിയൂ. കൊഴുപ്പ് കുറച്ചുള്ള ഡയറ്റ് ശീലം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും അതുവഴി കുടവയര്‍ കുറയ്ക്കാനും സഹായിക്കും. ചോറ്, സോഫ്റ്റ്ഡ്രിങ്കുകൾ, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുകയും വെള്ളം, പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ കുടവയര്‍ കുറയ്ക്കാനുള്ള ഡയറ്റ് പ്ലാനായി കഴിഞ്ഞു.  ചാടിയ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ചെറുമധുരനാരങ്ങയാണ് (ഗ്രേപ്പ് ഫ്രൂട്ട്) ഈ പട്ടികയിലെ ഒന്നാമന്‍. ആന്‍റിഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ, കലോറി വളരെ കുറഞ്ഞ മധുരനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചെറുമധുരനാരങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും കുടവയര്‍ കുറയ്ക്കുകയും ചെയ്യും.

ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയ ആപ്പിളാണ് ഇക്കൂട്ടത്തിലെ രണ്ടാമന്‍. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ശരീരഭാരം നിയന്ത്രിക്കാനും ആപ്പിള്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്.

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ബീന്‍സ് അഥവാ പയര്‍വര്‍ഗ്ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയില്‍ കലോറി വളരെ കുറവാണ്. അതിനാല്‍ കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണിത്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നട്സ്. ഫൈബറും പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് നിങ്ങളുടെ അമിത വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും കഴിയും. ഇത് കുടവയര്‍ കുറയ്ക്കാനും സഹായിക്കും.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ തൈര് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന  കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നൂറ് ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ തൈര് അമിതവിശപ്പ് ഇല്ലാതാക്കാനും സഹായിക്കും.

loader