1900 അടി ഉയരത്തിലുള്ള മലമുകളിലെ വിവാഹ ഫോട്ടോഷൂട്ട്; വൈറല്‍
വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. അത്തരത്തില്‍ അതിരുകടന്ന ഒരു വിവാഹ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

അമേരിക്കയിലെ ആർക്കാൻസസിലുള്ള മൗണ്ടൻ ഹോം സ്വദേശികളായ റയാൻ മേയേഴ്സ്, സ്കൈ എന്നിവരുടെ വിവാഹ ഫോട്ടോഷൂട്ടാണ് സൈബര്‍ ലോകത്തെ അമ്പരപ്പിച്ചത്. 1900 അടി ഉയരത്തിലുള്ള മലമുകളിലെ വിറ്റാക്കർ പോയിന്റ് എന്നറിയപ്പെടുന്ന കൂറ്റൻ പാറയുടെ മുകളിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്.

പാറയുടെ തുമ്പത്ത് വരന്റെ കൈവിട്ട് പിന്നിലേക്ക് ആഞ്ഞു നിൽക്കുന്ന വധുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

ഈ സാഹസിക ഫോട്ടോഷൂട്ടിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ ഒരു കയറിന്റെ സഹായത്തോടെയാണ് ഇവ ചിത്രീകരിച്ചത്. ഹൈക്കിങ് വിദഗ്ധർ ഉള്‍പ്പടെയുള്ളവരും ചുറ്റിലുമുണ്ടായിരുന്നു.

വിവാഹം വലിയ ആഘോഷമായി നടത്തണമെന്നായിരുന്നു റയാനും സ്കൈയും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കൊറോണ കാലത്ത് സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും പാലിച്ച് 12പേര്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.

ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്താൻ ഇരുവരും തീരുമാനിച്ചത്. ഫോട്ടോഷൂട്ട് വൈറലായതിന്‍റെ സന്തോഷത്തിലാണ് നവദമ്പതികൾ.