ഫ്ലോറൽ എംബ്രോയ്ഡറിയുടെ ഭംഗിയില്‍ മാധുരി ദീക്ഷിത്; സാരിയുടെ വില 1.8 ലക്ഷം രൂപ
ഇപ്പോഴും ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് മാധുരി ദീക്ഷിത്. പ്രായം അമ്പതുകള്‍ കടന്നെങ്കിലും സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. ഫാഷനിസ്റ്റകൾക്കിടയിലും താരമാണ് മാധുരി.
സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നീല നിറത്തിലുള്ള ഓർഗൻസ സാരിയിലാണ് മാധുരി ഇത്തവണ തിളങ്ങുന്നത്. ഫ്ലോറൽ എംബ്രോയ്ഡറി ആണ് സാരിയെ മനോഹരമാക്കുന്നത്.
പല നിറങ്ങളുള്ള സ്ലീവ്‌ലസ് ബ്ലൗസാണ് താരം ഇതിനൊപ്പം പെയർ ചെയ്തത്. ബ്ലൗസും ഫ്ലോറൽ എംബ്രോയ്ഡറി കൊണ്ട് മനോഹരമാണ്.
രാഹുൽ മിശ്രയുടെ വെഡ്ഡിങ് കൗച്ചർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. 1.8 ലക്ഷം രൂപയാണ് ഈ സാരിയുടെ വില. രാഹുൽ മിശ്രയുടെ വെഡ്ഡിങ് കൗച്ചർ സൈറ്റില്‍ നിന്ന് സാരി ഓണ്‍ലൈനായി വാങ്ങിക്കാവുന്നതാണ്.
കമ്മലും മോതിരങ്ങളുമായിരുന്നു മാധുരിയുടെ ആക്സസറീസ്. ചിത്രങ്ങള്‍ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.