'ഈ മനോഹരതീരത്ത്...'; ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപില്‍ ക്വാരന്റൈന് പോയ ആള്‍ അറസ്റ്റില്‍

First Published 4, May 2020, 10:29 PM

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 'ക്വാരന്റൈന്‍' പരിശീലിക്കുകയാണ് നമ്മളെല്ലാം. മഹാഭൂരിപക്ഷം പേരും സ്വന്തം വീടുകളില്‍ തന്നെയാണ് ഈ ഏകാന്തവാസം തുടരുന്നത്. താല്‍ക്കാലികമായി മറ്റെവിടെയെങ്കിലും പെട്ടുപോയവര്‍ അവിടങ്ങളിലും ക്വാരന്റൈനിലാണ്. എന്നാല്‍ അവധിക്കാല ആഘോഷം പോലെ ആളുകള്‍ ക്വാരന്റൈനെ കണ്ടുതുടങ്ങിയാലോ? അത്തരമൊരു വാര്‍ത്തയാണ് ഫ്‌ളോറിഡയില്‍ നിന്ന് വരുന്നത്.

'ഡിസ്‌നി വേള്‍ഡ്'ന്റെ ഫ്‌ളോറിഡയിലുള്ള 'ഡിസ്‌കവറി ഐലന്‍ഡ്' ആണിത്. മുമ്പ് ഏറെ തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രമായിരുന്നു. തടാകവും ബോട്ടിംഗ് സൗകര്യവും കാടും പച്ചപ്പുമെല്ലാമുള്ള നയനസുന്ദരമായ ദ്വീപ്.

1999ല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഈ ദ്വീപ് ആള്‍പ്പെരുമാറ്റമില്ലാത്ത അവസ്ഥയിലാണ്. കാവല്‍ക്കാരായ ചില ഗാര്‍ഡുകള്‍ മാത്രമാണ് ഇപ്പോഴിവിടെയുള്ളത്.

'ക്വാറന്റൈന്‍' ചിലവിടാന്‍ ഈ ദ്വീപിലേക്ക് എങ്ങനെയോ എത്തിപ്പെട്ടതാണ് അലബാമ സ്വദേശിയായ നാല്‍പത്തിരണ്ടുകാരന്‍ റിച്ചാര്‍ഡ് മെക് ഗ്വിര്‍. ഏതാണ്ട് ഒരാഴ്ചയോളം റിച്ചാര്‍ഡ് ഈ ദ്വീപില്‍ കഴിഞ്ഞു.

ആളൊഴിഞ്ഞ കെട്ടിടങ്ങളും മുറികളും ഒരുകാലത്ത് മനുഷ്യര്‍ പെരുമാറിയിരുന്ന ഉപകരണങ്ങളും എല്ലാം ഇപ്പോഴും ഈ ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്. ഇവയെല്ലാം ഉപയോഗപ്പെടുത്തിയാകാം റിച്ചാര്‍ഡ് ഒരാഴ്ച തള്ളിനീക്കിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഗാര്‍ഡിന്റെ കണ്ണില്‍പ്പെട്ടതോടെ സംഗതി വെളിച്ചത്തായി. ഗാര്‍ഡ് നേരെ പൊലീസിന് വിവരം നല്‍കി. പൊലീസുകാരെത്തി അനൗണ്‍സ്‌മെന്റിലൂടെ പുറത്തുവരാന്‍ റിച്ചാര്‍ഡിനോട് പറഞ്ഞു.

എന്നിട്ടും പുറത്തുവരാഞ്ഞതിനെ തുടര്‍ന്ന് പൊലീസുകാര്‍ ദ്വീപിലേക്ക് കയറി ഇയാളെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാഥമികമായ ചോദ്യം ചെയ്യലിലാണ് ഇവിടെ ക്വാറന്റൈന്‍ സമയം ചിലവിടാനെത്തിയതാണെന്ന് റിച്ചാര്‍ഡ് സമ്മതിച്ചത്.

പൊലീസ് അനൗണ്‍സ്‌മെന്റ് നടത്തിയ നേരം താന്‍ ബോട്ടിംഗിലായിരുന്നുവെന്നും അതാണ് അറിയിപ്പ് കേള്‍ക്കാതിരുന്നതെന്നും റിച്ചാര്‍ഡ് പറഞ്ഞു. അതിമനോഹരമായ ഈ ദ്വീപ് ഒരു സ്വര്‍ഗം പോലെയാണെന്നും അതിനാലാണ് ക്വാരന്റൈന് വേണ്ടി ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തതെന്നും റിച്ചാര്‍ഡ് പറയുന്നു. എന്തായാലും 'അസാധാരണമായ' ക്വാരന്റൈന്‍ തെരഞ്ഞെടുത്തതിന് റിച്ചാര്‍ഡിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം. ഒരുപക്ഷേ രസകരമായ എന്തെങ്കിലുമൊരു കഥ റിച്ചാര്‍ഡിന് പറയാന്‍ കാണുമെങ്കിലോ!

loader