ചുവന്ന ബിക്കിനി ധരിച്ച് അതിമനോഹരിയായി മന്ദിര ബേദി; ചിത്രങ്ങൾ വെെറൽ
മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയ നടി മന്ദിര ബേദിയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
കടലും മാലിദ്വീപ് സ്‌പെഷ്യല്‍ ഭക്ഷണവും ആസ്വദിച്ച് വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് താരം.
ചുവന്ന ബിക്കിനി ധരിച്ച ചിത്രമാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്.
യാത്ര തുടങ്ങുന്നതിന് മുന്‍പ് ഫേസ്മാസ്ക്ക് ധരിച്ച് നിൽക്കുന്നതിന്റെ
ചിത്രവും മന്ദിര പങ്കുവച്ചിട്ടുണ്ട്. 15 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് താരം മാലിദ്വീപില്‍ എത്തിയത്.
കൂടാതെ കറുത്ത ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളിന് അടുത്തായി ഇരിക്കുന്ന താരത്തിന്റെ ചിത്രവും കയ്യടി നേടുന്നുണ്ട്.
കടലിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് താരം താമസിക്കുന്നത്.
മാലിദ്വീപില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.