അഞ്ചോ ആറോ അല്ല 15 കുട്ടികൾ, പതിനാറാമതും ഗർഭിണി; 'ഞങ്ങൾക്ക് ഇനിയും കുട്ടികൾ വേണം'- ദമ്പതികൾ പറയുന്നു

First Published 25, Sep 2020, 11:35 AM

പുതിയ തലമുറ അച്ഛനമാരില്‍ ഒറ്റക്കുട്ടി മതി എന്ന കാഴ്ചപ്പാട് കൂടിവരുന്നുണ്ട്. ജീവിതശൈലീരോഗങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ ഇങ്ങനെ പല കാര്യങ്ങളാണ് ഒറ്റക്കുട്ടിമതി എന്ന തീരുമാനത്തിലേക്ക് രക്ഷിതാക്കളെ എത്തിക്കുന്നത്.

അമേരിക്കയിലെ നോർത്ത് കരോലീന സ്വദേശിയായ 38 വയസുകാരി പാറ്റി ഹെർണാണ്ടസിന് മൂന്നോ നാലോ അഞ്ചോ അല്ല 15 കുട്ടികളാണുള്ളത്.

2019 ൽ തന്നെ ഈ വലിയ കുടുംബത്തിന്റെ കഥ ലോകമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. എന്നാൽ അതിന് ശേഷം ഇവർക്ക് രണ്ട് കുഞ്ഞുങ്ങൾ കൂടിയുണ്ടായി.

ഞാനിപ്പോൾ വളരെയധികം സന്തോഷത്തിലാണ്. ഈ കുട്ടികളാണ് ഇപ്പോൾ എന്റെ ലോകമെന്ന് പാറ്റി പറയുന്നു. ' കുഞ്ഞുങ്ങളെ വളർത്തുക എന്നത് അൽപം ശ്രമകരമായ ദൗത്യം തന്നെയാണ്. പ്രത്യേകിച്ചു പുതിയ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും..' - പാറ്റി പറഞ്ഞു .

' എല്ലായിപ്പോഴും അവർ കരയും. ഞാൻ എപ്പോഴും അവർക്കൊപ്പം തന്നെ ഉണ്ടായിരിക്കണം. പക്ഷേ, ഞങ്ങൾ ഇതെല്ലാം ആസ്വദിക്കുന്നുണ്ട്. ദൈവത്തിന്റെ വരദാനമാണ് ഈ കുട്ടികൾ. ഇനിയും കുട്ടികൾ‌ വേണമെന്ന് തന്നെയാണ് ഞങ്ങളുടെ ആ​ഗ്രഹം...' -  പാറ്റി പറയുന്നു.

മൂന്ന് മാസം മുൻപാണ് പാറ്റി 15–ാമത്തെ കുഞ്ഞിന് ജൻമം നൽകിയത്. 2021 മെയ് മാസത്തിൽ പുതിയ അതിഥി തങ്ങളുടെ വലിയ കുടുംബത്തിലേക്ക് എത്തുമെന്നും അവർ പറയുന്നു.

ഇപ്പോൾ വീണ്ടും ഗർഭിണിയാണെന്നും ഭാവിയിലും കുഞ്ഞുങ്ങളുണ്ടാകുന്നതിൽ യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്താൻ തയാറല്ലെന്നും പാറ്റി പറഞ്ഞു.

15 പേരിൽ 10 പെൺകുട്ടികളും 5 ആണ്‍കുട്ടികളുമാണ്. ഇതിൽ ആറുപേർ ഇരട്ടകളാണ്.  ഇവരെ കാണുമ്പോൾ ഈ കുഞ്ഞുങ്ങളെല്ലാം നിങ്ങളുടെതാണോ എന്ന് പലരും ഞങ്ങളോട് ചോദിക്കാറുണ്ട്. ഈ കുഞ്ഞുങ്ങളെല്ലാം എന്റെയാണെന്ന് പറയുമ്പോൾ പലർക്കും അദ്ഭുതമാണെന്നും അവർ പറയുന്നു.

loader