സ്റ്റൈലന്‍ ലുക്കില്‍ നോറ ഫത്തേഹി; ബാഗിന്‍റെ വില 1.8 ലക്ഷം രൂപ!

First Published Jan 11, 2021, 1:40 PM IST

വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെ ആരാധകമനം കവർന്ന ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. 'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി 'ദിൽബർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ ഫത്തേഹി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 

നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്.

നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്.

<p>അടുത്തിടെ മുംബൈ എയര്‍പ്പോര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ട നോറയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.</p>

അടുത്തിടെ മുംബൈ എയര്‍പ്പോര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ട നോറയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പേസ്റ്റല്‍ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം.

പേസ്റ്റല്‍ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം.

വെള്ള നിറത്തിലുള്ള ബോഡിസ്യൂട്ടിനൊപ്പം ഇളം പിങ്ക് നിറത്തിലുള്ള പാന്‍റ്സും അതേ നിറത്തിലുള്ള ഔട്ടറുമാണ് താരം ധരിച്ചത്.

വെള്ള നിറത്തിലുള്ള ബോഡിസ്യൂട്ടിനൊപ്പം ഇളം പിങ്ക് നിറത്തിലുള്ള പാന്‍റ്സും അതേ നിറത്തിലുള്ള ഔട്ടറുമാണ് താരം ധരിച്ചത്.

<p>എന്നാല്‍ ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത് ഇതിലൊന്നുമല്ല. താരത്തിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന സ്റ്റൈലന്‍ ബാഗിലായിരുന്നു. 1,80,010 രൂപയാണ്&nbsp;(USD 2,450) ഈ ബാഗിന്‍റെ വില.</p>

എന്നാല്‍ ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത് ഇതിലൊന്നുമല്ല. താരത്തിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന സ്റ്റൈലന്‍ ബാഗിലായിരുന്നു. 1,80,010 രൂപയാണ് (USD 2,450) ഈ ബാഗിന്‍റെ വില.