MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Lifestyle
  • Onam 2022 : അത്തപ്പൂക്കളം ഒരുക്കാം; ഇതാ അഞ്ച് സിംപിൾ ഡിസൈനുകൾ

Onam 2022 : അത്തപ്പൂക്കളം ഒരുക്കാം; ഇതാ അഞ്ച് സിംപിൾ ഡിസൈനുകൾ

ഓണത്തിന് അത്തപൂക്കളം ഒരുക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യങ്ങളിലൊന്നാണ്. കുടുംബമായും കൂട്ടുകാരുമായും ഒക്കെ ചേര്‍ന്ന് ചെയ്യുന്ന പൂക്കളം ഒരുക്കല്‍ എല്ലാ മലയാളിയുടെയും മനസ്സിലെ ഗൃഹാതുര സങ്കല്‍പ്പമാണ്. അത്തപ്പൂക്കളം ഒരുക്കുന്നതിന് ഏത് ഡിസെെൻ തിരഞ്ഞടുക്കുമെന്നാണ് പലരുടെയും സംശയം. സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കപ്പെട്ട വിവിധ തരം അത്തപ്പൂക്കളം ഡിസൈനുകളില്‍ നിന്നും തെരഞ്ഞെടുത്ത ചില പൂക്കളങ്ങള്‍ ചുവടെ കൊടുക്കുന്നു. 

1 Min read
Author : Web Desk
| Updated : Aug 30 2022, 10:13 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
onam

onam

പൂക്കളം ഇല്ലാതെ എന്ത് ഓണം അല്ലേ. നാടൻ പൂക്കളും ഇലകളുമാണ് ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. തുമ്പപ്പൂവ്, കാക്കപ്പൂവ്, വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂവ്, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂവ് തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്. എന്നാൽ, നഗരപ്രദേശങ്ങളി‍ൽ വിലകൊടുത്തുവാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്.

Add Asianetnews as a Preferred SourcegooglePreferred
25
onam

onam

പൂക്കളമിടേണ്ടത് ചാണകം മെഴുകിയ തറയിലാകണം എന്നാണ് പരമ്പരാഗതമായ വിശ്വാസം. പൂക്കളം പല മോഡലുകളിലും ആകൃതിയിലും ആളുകൾ ഒരുക്കാറുണ്ട്. എന്നാൽ പൂക്കളം ഒരുക്കേണ്ടത് വൃത്താകൃതിയിൽ തന്നെ വേണം എന്നാണ് വിശ്വാസം.
 

35
onam

onam

കൃത്രിമവസ്തുക്കൾ കൊണ്ടും അത്തപ്പൂക്കളം ഒരുക്കാറുണ്ട്. പൂക്കളത്തിലിടുന്ന പ്രധാനപ്പെട്ട പൂവാണ് തുമ്പ. തൂവെള്ള നിറത്തിലുള്ള ചെറിയ ഇതളുകൾ മാത്രമുള്ള കുഞ്ഞൻ പൂവിനാണ് ഓണപ്പൂക്കളത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. 

45
onam

onam

ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്താം ദിവസം ആകുമ്പോൾ പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. 
 

55
onam

onam

പൂക്കളത്തിന് ചുവപ്പ് നിറം നൽകാൻ ചെമ്പരത്തിപ്പൂ ഉപയോ​ഗിക്കുന്നു. ചുവപ്പ് നിറത്തിൽ മാത്രമുണ്ടായിരുന്ന ചെമ്പരത്തിയ്ക്ക് ഇന്ന് പല നിറങ്ങളുണ്ട്. പിങ്ക്, വെള്ള, റോസ്, ക്രീം തുടങ്ങി വിവിധ വർണത്തിലും രൂപത്തിലും ചെമ്പരത്തികൾ എല്ലായിടത്തുമുണ്ട്. 
 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
Recommended image2
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ
Recommended image3
International Nurses Day 2026 : ഭൂമിയിലെ മാലാഖമാരെ ആദരിക്കാം ; ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved