ബനാറസി സാരിയില്‍ മനോഹരിയായി വിദ്യാ ബാലന്‍; ചിത്രങ്ങള്‍...
ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യാ ബാലന്‍. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്‍റെ ഇഷ്ട വസ്ത്രം സാരിയാണെന്നും എല്ലാവര്‍ക്കുമറിയാം. സാരികളുടെ വലിയൊരു ഫാന്‍ ആണ് താരം എന്നും പറയാം. ബോളിവുഡ് സുന്ദരികളില്‍ തന്നെ, ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളതും വിദ്യാ ബാലനായിരിക്കും.
ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബനാറസി സാരിയിലാണ് ഇത്തവണ വിദ്യ തിളങ്ങുന്നത്.
വിദ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചുവപ്പിൽ സിൽവർ വർക്കുകളാണ് സാരിയെ മനോഹരമാക്കുന്നത്.
ഡിസൈനർ ഗൗരാംഗ് ഷാ ആണ് ഈ സാരി ഡിസൈന്‍ ചെയ്തത്. ഡിസൈനുകളില്ലാത്ത ചുവപ്പ് ബ്ലൗസ് ആണു ഇതിനോടൊപ്പം താരം പെയർ ചെയ്തത്.
കമ്മലും വളയുമാണ് ആക്സസറൈസ്. മിഡിൽ പാർട്ടഡ് സ്ലീക് പോണിടെയ്ൽ ഹെയർ സ്റ്റൈലാണ് വിദ്യ ബാലന്‍ തെരഞ്ഞെടുത്തത്.
ചുവപ്പ് ലിപ്സ്റ്റിക് താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് കമന്‍റുകളുമായി രംഗത്തെത്തിയത്.