Sara Ali Khan : ഫ്ലോറൽ ലെഹങ്കയിൽ സുന്ദരിയായി സാറ അലി ഖാന്; ചിത്രങ്ങള്‍...
നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന് (sara ali khan). സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ (photos) വൈറലാകാറുണ്ട്.
സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഫ്ലോറൽ പ്രിന്റ് ചെയ്ത ലെഹങ്കയിലാണ് സാറ ഇത്തവണ തിളങ്ങിയത്. മെറൂണ്‍, ബ്ലൂ നിറങ്ങളിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
എംബ്രോയ്ഡറിയും എംബ്ബല്ലിഷ്മെന്റുകളും കൊണ്ട് സമ്പന്നമാണ് ഈ ലെഹങ്ക. ഹെവി ദുപ്പട്ടയാണ് ഇതിനോടൊപ്പം താരം പെയര്‍ ചെയ്തത്.
സ്കര്‍ട്ടിലും ദുപ്പട്ടയിലും മനോഹരമായ ചെറിയ മിറര്‍ വര്‍ക്കുകളും ഉണ്ട്. വസ്ത്രത്തിന് ചേരുന്ന ചോക്കറും സാറ അണിഞ്ഞിട്ടുണ്ട്.
പോണി ടെയില്‍ ആണ് താരം തെരഞ്ഞെടുത്തത്. നൂഡ് മേക്കപ്പാണ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ സാറ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.