ആലിയ മുതല്‍ അനുഷ്ക വരെ; ആഭരണങ്ങളിലും സബ്യസാചി മാജിക് !
ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയുടെ വസ്ത്രങ്ങളെ കുറിച്ച് വര്‍ണ്ണിക്കേണ്ടതില്ല. ദീപിക പദുകോണിന്റെയും അനുഷ്ക ശർമയുടെയും അംബാനി കുടുംബത്തിലെയും വിവാഹങ്ങള്‍ക്ക് വസ്ത്രങ്ങളൊരുക്കി സബ്യസാചി മുഖർജി ബ്രൈഡൽ വസ്ത്രങ്ങളിൽ തരംഗം സൃഷ്ടിക്കുകയായിരുന്നു. പാരമ്പര്യവും പുതുമയും നിറയുന്ന ബ്രൈഡൽ വസ്ത്രങ്ങളിലൂടെ കയ്യടി നേടിയ അദ്ദേഹം ജ്വല്ലറിയിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തുകയാണ്. സബ്യസാചി ഡിസൈന്‍ ചെയ്ത ജ്വല്ലറികളില്‍ തിളങ്ങിയ ചില താരങ്ങളെ കാണാം...
ബോളിവുഡ് സുന്ദരി കരീഷ്മ കപൂര്‍ സബ്യസാചിയുടെ ഒരു വലിയ ഫാനാണ്. ചുവപ്പ് സാരിയോടൊപ്പം കരീഷ്മ അണിഞ്ഞ ജിമ്മിക്കി കമ്മല്‍ ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടിയിരുന്നു. സില്‍വറും ഗോള്‍ഡും ചേര്‍ന്ന വര്‍ക്കാണ് കമ്മലിന്റെ പ്രത്യേകത.
ദീപിക പദുകോണ്‍ വിവാഹ സല്‍ക്കാരത്തിന് അണിഞ്ഞ മാല ഫാഷന്‍ ലോകത്ത് ഏറെ ചര്‍ച്ചയായതായിരുന്നു. പവിഴം കൊണ്ടുളള അലുക്കുകള്‍ കോര്‍ത്ത് മരതകം പതിപ്പിച്ച വലിയ ചോക്കറായിരുന്നു ദീപിക വിവാഹ സല്‍ക്കാരത്തിന് ധരിച്ചത്. അതും സബ്യസാചിയുടെ ബ്രൈഡല്‍ ജ്വല്ലറി കളക്ഷനില്‍ നിന്നുള്ളതായിരുന്നു.
സോനം കപൂറിന്റെ വിവാഹത്തിന് ആലിയ ഭട്ട് ധരിച്ച പച്ച ലഹങ്ക ഫാഷനിസ്റ്റുകള്‍ മറക്കില്ല. സബ്യസാചി ഡിസൈന്‍ ചെയ്ത ആ ലെഹങ്കയില്‍ അതിമനോഹരിയായിരുന്നു ആലിയ. അതിനൊപ്പം ആലിയ ധരിച്ച വൈറ്റ്- ഗോള്‍ഡ് ചോക്കറും സബ്യസാചി ഡിസൈന്‍ ചെയ്തത് തന്നെയായിരുന്നു.
അനുഷ്ക ശര്‍മ്മയും സബ്യസാചി ഡിസൈനുകളുടെ വലിയ ഫാനാണ്. അനുഷ്കയുടെ വിവാഹത്തിനും സബ്യസാചിയുടെ മാജിക് നാം കണ്ടതാണ്. മറ്റൊരു അവസരത്തില്‍ താരം ധരിച്ച ചോക്കറും ഏറെ ശ്രദ്ധ നേടിയിരുന്നു. പല നിറത്തിലുള്ള കല്ലുകള്‍ പതിപ്പിച്ച ചോക്കറാണ് സബ്യസാചി അനുഷ്കയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്തത്. അനുഷ്ക ധരിച്ചിരിക്കുന്ന കളര്‍ഫുളായ ലെഹങ്കയും അദ്ദേഹത്തിന്റെ ഡിസൈനാണ് . കറുപ്പ്, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച തുടങ്ങി പല നിറങ്ങളിലുളള വര്‍ക്കാണ് സ്കേര്ട്ടിലുളളത്.