ലോക്ക്ഡൗണ്‍ കാലത്ത് പുരികം ശ്രദ്ധിക്കാം; വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

First Published 9, May 2020, 1:31 PM

പണ്ടൊക്കെ നൂല് പോലെയുള്ള പുരികമായിരുന്നു ഫാഷന്‍. എന്നാല്‍ ഇപ്പോള്‍ കട്ടിയുളള പുരികമാണ് എല്ലാവര്‍ക്കും വേണ്ടത്. പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അൽപം വെളിച്ചെണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലതാണ്.

ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. ഇതിന് ശേഷം രണ്ടോ മൂന്നോ മിനിറ്റ് കൈവിരൽ കൊണ്ട് നന്നായി മസാജ് ചെയ്ത് കൊടുക്കാം. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം. ഇങ്ങനെ ചെയ്യുന്നത് പുരികം വളരാന്‍ സഹായിക്കും.

ഇളം ചൂടുള്ള ഒലീവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. അതുപോലെതന്നെ, രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ അൽപം ഒലീവ് ഓയിൽ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.

മുട്ടയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുടി തഴച്ച് വളരാൻ ഏറെ നല്ലതാണ്. ഒരു കോട്ടൺ തുണി മുട്ടയുടെ മഞ്ഞയിൽ മുക്കി പുരികത്തിൽ തേച്ചു കൊടുക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയണം.

loader