ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ അഞ്ച് വഴികള്‍

First Published 16, May 2020, 12:43 PM

ആകര്‍ഷണീയമായ ചുവന്ന അധരങ്ങൾ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. അതുകൊണ്ട് തന്നെ ചുണ്ടില്‍ ഉണ്ടാകുന്ന കറുപ്പ് നിറം പല സ്ത്രീകളെയും അലട്ടുന്നുണ്ടാകാം. ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തി‌ൽ അൽപം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. കറുപ്പ് നിറം അകറ്റി മൃദുലവും തിളക്കവുമുള്ള ചുണ്ട് സ്വന്തമാക്കാൻ വീട്ടിലുണ്ട് ചില മാർ​ഗങ്ങൾ.

പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട് എന്നു പറയാം. ചുണ്ടുകള്‍ക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും ബീറ്റ്‌റൂട്ട് സഹായിക്കും. ഇതിനായി ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടില്‍ ഉരസുക.

നാരങ്ങാനീരും തേനും സമം ചേർത്ത് ചുണ്ടിൽ പുരട്ടി ഉണങ്ങി കഴിയുമ്പോൾ മൃദുവായ തുണി കൊണ്ട് തുടയ്ക്കുക. ചുണ്ടിലെ കറുപ്പ് നിറം അകറ്റാന്‍ ഇത് സഹായിക്കും.

വെള്ളരിക്കയുടെ നീര് എടുത്തതിന് ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിക്കുക.  ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകൾക്ക് നിറം വര്‍ധിക്കാന്‍ സഹായിക്കും.

ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തി‌ന് മികച്ചതാണ് ബദാം ഓയിൽ. ഇത് ഉറങ്ങാൻ പോകുന്നതിന് മുൻപ് ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കുന്നത് നിറം ലഭിക്കാന്‍ സഹായിക്കും.

ഉറങ്ങുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് സ്ലൈസ് ചുണ്ടില്‍ തേച്ചുപിടിപ്പിക്കുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് അധരങ്ങൾക്ക് മൃദുത്വവും മനോഹാരിതയും നിറവും നൽകാൻ സഹായിക്കും.

loader