ഈ സുന്ദരിക്ക് എഴുപത് വയസ്സോ! ഫാഷന്‍ ഡിസൈനര്‍ വേരാ വാംഗിന്‍റെ ചിത്രങ്ങള്‍ കണ്ട് വിശ്വസിക്കാനാകാതെ ആരാധകര്‍

First Published May 12, 2020, 1:12 PM IST

പ്രായം ആഗ്രഹങ്ങള്‍ക്ക് തടസ്സമല്ലെന്ന് പലപ്പോഴായി പലരായി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്‍റര്‍നെറ്റില്‍ ഇപ്പോള്‍ വിഷയം പ്രായമാണ്, മോഡലും ഫാഷന്‍ ഡിസൈനറുമായ വേരാ വാംഗിന്‍റെ പ്രായം ! എഴുപതുകാരിയാണ് വേരാ വാംഗ് എന്ന് സമ്മതിക്കാന്‍ ആരാധകര്‍ തയ്യാറാല്ല, അതുതന്നെ കാരണം. ഓറഞ്ച് സ്പോര്‍ട്സ് ബ്രായില്‍  വേരാ വാംഗിന്‍റെ ലുക്ക് കാണ്ടാല്‍ ആരും അത് സമ്മതിച്ച് തരാന്‍ മടിക്കും, അത്രയ്ക്ക് യുവത്വമുണ്ട് അവരുടെ ചര്‍മ്മത്തിന്, അത്രയ്ക്ക് ഊര്‍ജ്ജമുണ്ട് അവരുടെ നില്‍പ്പിന്, അത്രയ്ക്ക് തന്നെ തിളക്കമുണ്ട് അവരുടെ മുടിയിഴകള്‍ക്ക്. മിയാമിയില്‍ സെല്‍ഫ് ഐസൊലേഷനിലാണ് വേരാ. ഓറഞ്ചും കറുപ്പും ഗൗണണിഞ്ഞുള്ള ചിത്രവും വേരാ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഓറഞ്ച് നിറത്തിലുള്ള മാസ്കും ധരിച്ചിട്ടുണ്ട് വേരാ. 'വസ്തുത പരിശോധിക്കൂ: സത്യം' എന്നാണ് ആരാധകരുടെ ഞെട്ടലുകള്‍ക്കുള്ള വേരായുടെ മറുപടി.