തല മുതല്‍ കാല്‍ വരെ ടാറ്റൂ; യുവതി ചിലവാക്കിയത് 19 ലക്ഷം രൂപ !
First Published Nov 24, 2020, 10:34 AM IST
ദേഹത്ത് സൂചിമുനകൾ കുത്തിയിറങ്ങുന്ന വേദനകളൊന്നും കണക്കാകാതെ അടി മുടി ടാറ്റൂ ചെയ്‌ത അമേരിക്കന്‍ യുവതിയുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കാലിഫോര്‍ണിയ സ്വദേശിനി ജൂലിയ നുനോ എന്ന 32കാരിയാണ് 19 ലക്ഷത്തിലധികം രൂപ ചെലവാക്കി തല മുതല്‍ കാലുവരെ ടാറ്റൂ ചെയ്‌തത്. 'ദി മെട്രോ' ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

18-ാം വയസിലാണ് ആദ്യമായി ടാറ്റൂ ചെയ്‌തതെന്ന് ജൂലിയ പറയുന്നു. നെഞ്ചില്‍ ഒരു പൂവാണ് ആദ്യമായി പതിച്ചത്. പിന്നീടാണ് കാല്‍ മുതല്‍ തല വരെ ചെയ്യാന്‍ തീരുമാനിച്ചത് എന്നും ജൂലിയ പറയുന്നു.
Post your Comments