കൊവിഡ് 19; കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗം
ജനുവരിയിലാണ് ആദ്യ കൊവിഡ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം ജൂലൈ ആദ്യമാണ് കേരളത്തില്‍ ആദ്യ സമൂഹവ്യാപനം പൂന്തുറയില്‍ നടന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വൈറസ് വ്യാപനത്തെ തടയുന്നതില്‍ ഒരു പരിധിവരെ കേരളം വിജയിച്ചുവെന്ന് പറഞ്ഞ് കഴിയുന്നതിന് മുമ്പ് ആദ്യ തിരിച്ചടിയും വന്നു. ഇന്നലെ മാത്രം കേരളത്തില്‍ SARS-CoV-2 എന്ന കൊവിഡ് 19 വൈറസ് പിടിപെട്ട് ജീവന്‍ വെടിഞ്ഞത് 11 പേരാണ്. ഉയരുന്ന മരണനിരക്കും വര്‍ദ്ധിക്കുന്ന വൈറസ് വ്യാപനവും വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടിവരുമോ എന്ന ആശങ്കകളും ഉയര്‍ത്തി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടക്കമുള്ള വിദഗ്ദരോട് വീണ്ടും ലോക്ഡൗണ്‍ എന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞു. എന്നാല്‍ അത് അപ്രായോഗികമാണെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. ഇതോടെ തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഒടുവില്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ കേരളം സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് പോകേണ്ട കാര്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

രോഗതീവ്രത സ്ഥിരീകരിച്ച മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മറ്റ് സ്ഥലങ്ങളില്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് കൊടുക്കാമെന്നാണ് തീരുമാനം.

ഇന്നലെ പതിനൊന്ന് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ഇന്ന് രാവിലെ വീണ്ടും ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ അഞ്ച് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളത്തിലെ മൊത്തം മരണം 64 ആയിരുന്നു.

അതിന് ശേഷം ഇന്ന് രാവിലെ വരെ മരിച്ച ഏഴ് പേരുടെ മരണം കൂടി ചേര്‍ക്കുമ്പോള്‍ കേരളത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 71 ആയി. എന്നാല്‍ സര്‍ക്കാറിന്‍റെ കൊവിഡ് ഡാറ്റാ സൈറ്റുകളില്‍ മരണം 61 ആണ്.

കേരളത്തില്‍ ഇതുവരെയുള്ള മൊത്തം രോഗികളുടെ എണ്ണം 19,025 ആണ്. സജീവമായ 9,655 പേരാണുള്ളത്. 9300 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തിരുവനന്തപുരത്താണ്. 2,754 ആണ് തലസ്ഥാന ജില്ലയിലെ രോഗികളുടെ എണ്ണം.

പൂന്തുറയില്‍ സമൂഹവ്യാപനമുണ്ടായെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് മാത്രം 15,169 പേര്‍ ക്വാറന്‍റീനിലാണ്. 11 പേരാണ് തിരുവനന്തപുരത്ത് മാത്രം ഇതുവരെയായി മരിച്ചത്.

കൊല്ലത്ത് 879 രോഗികളാണ് ഉള്ളത്. 4 മരണവും രേഖപ്പെടുത്തി. 8991 പേര്‍ ജില്ലയില്‍ ക്വാറന്‍റീനിലുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുള്ള മൂന്നാമത്തെ ജില്ല ഏറണാകുളമാണ്.

819 സജീവ രോഗികളുള്ള എറണാകുളത്ത് ഇതുവരെയായി 7 പേര്‍ മരിച്ചു. 13,795 പേര്‍ എറണാകുളത്ത് ക്വാറന്‍റീനിലാണ്.

805 സജീവ രോഗികളുള്ള ആലപ്പുഴയില്‍ 6406 പേര്‍ ക്വാറന്‍റീനിലാണ്. നാല് പേര്‍ ആലപ്പുഴയില്‍ മരിച്ചു. 702 സജീവ രോഗികളുള്ള കാസര്‍കോട് ചികിത്സയിലുള്ളത് 4,386 പേരാണ്. കാസര്‍കോട് ജില്ലയില്‍ നാല് പേര്‍ മരിച്ചു.

കോഴിക്കോട് 5 മരണമാണ് ഇതുവരെ രേഖപ്പെടുത്തിയത്. 598 സജീവരോഗികളുള്ള കോഴിക്കോട് 11,787 പേര്‍ ക്വാറന്‍റീനിലാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സജീവ രോഗികളുള്ളത് തിരുവനന്തപുരത്താണെങ്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ക്വാറന്‍റീനിലുള്ളത് മലപ്പുറം ജില്ലയിലാണ്.

36,199 പേരാണ് മലപ്പുറത്ത് ക്വാറന്‍റീനിലുള്ളത്.
522 സജീവ രോഗികളും. മലപ്പുറത്ത് ആറ് പേര്‍ക്ക് ഇതുവരെയായി ജീവന്‍ നഷ്ടമായി.

13,934 പേര്‍ ക്വാറന്‍റീനിനുള്ള തൃശ്ശൂരില്‍ 422 സജീവ രോഗികളാണ് ഉള്ളത്. 7 പേര്‍ക്ക് മരണം സംഭവിച്ചു. കണ്ണൂരില്‍ 420 രോഗികളുള്ളപ്പോള്‍ 7 മരണം രേഖപ്പെടുത്തി. 12,517 പേരാണ് കണ്ണൂരില്‍ ക്വാറന്‍റീനിലുള്ളത്.

പത്തനംതിട്ട 419 രോഗികളാണ് ഉള്ളത്. ഒരാള്‍ക്ക് മാത്രമാണ് പത്തനംതിട്ടയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. 5111 പേരാണ് പത്തനംതിട്ടയില്‍ ക്വാറന്‍റീനിലുള്ളത്.

403 രോഗികളുള്ള കോട്ടയത്ത് ആരും മരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന വിവരം. 9,598 പേരാണ് കോട്ടയത്ത് ക്വാറന്‍റീനിലുള്ളത്.

385 രോഗികളുള്ള പാലക്കാട് 2 മരണം രേഖപ്പെടുത്തി. എന്നാല്‍ 10,732 പേര്‍ പാലക്കാട് ക്വാറന്‍റീനിലാണ്. ഇടുക്കിയില്‍ 340 രോഗികളുള്ളപ്പോള്‍ 2 പേര്‍ മരിച്ചു. 187 രോഗികളുള്ള വയനാട്ടില്‍ ഇതുവരെയായി ഒരാള്‍ മരിച്ചു. 2827 പേര്‍ ക്വാറന്‍റീനിലാണ്.

ഇതാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ പുറത്ത് വിട്ട രോഗികളുടെ ഇതുവരെയുള്ള കണക്ക്. അതോടൊപ്പം പൂന്തുറ പോലെ സമൂഹവ്യാപനമുണ്ടായ ഇടങ്ങളില്‍ പരിശോധനകളുടെ എണ്ണം കുറച്ചെന്ന വ്യാപകമായ പരാതിയും ഉയരുന്നു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam