- Home
- Local News
- പെട്ടിമുടി ; കണ്ടെത്താനുള്ളത് കുട്ടികളുടെ മൃതദേഹങ്ങള്‍, ദുരന്താനന്തരവും അവഗണനയില്‍ തോട്ടം മേഖല
പെട്ടിമുടി ; കണ്ടെത്താനുള്ളത് കുട്ടികളുടെ മൃതദേഹങ്ങള്‍, ദുരന്താനന്തരവും അവഗണനയില്‍ തോട്ടം മേഖല
രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി തൂടര്‍ച്ചയായ ആറാം ദിവസത്തെ തിരച്ചിലില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലില്‍ കന്നിയാറിന്‍റെ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതില്‍ 15 പേരും കുട്ടികളാണെന്നാണ് വിവരം. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പുഴയിൽ കൂടുതൽ തെരച്ചിൽ നടത്തുകയാണ്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദുരന്തം നടന്ന് ആറ് ദിവസം ആയത് കൊണ്ട്, കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണെങ്കിലും പെട്ടിമുടിയിലെ മൈനസ് തണുപ്പില്‍ മൃതദേഹങ്ങള്‍ കൂടുതല്‍ അഴുകാതെ ഇരിക്കുന്നത് കൊണ്ട് ഏത്രയും പെട്ടെന്ന് മൃതദേഹങ്ങളെല്ലാം കണ്ടെത്താനാണ് ശ്രമം. ഡിഎൻഎ പരിശോധന നടത്തി മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളും നടക്കുന്നു.

പെട്ടിമുടിയില്‍ തേരാതെ പെയ്യുന്ന മഴയില്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ കണ്ണീര്‍ നിറഞ്ഞൊഴികുകയാണ്. ദുരന്തം നടന്ന് അഞ്ചാം ദിവസമായ ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തിയിരുന്നു.

ഇതുവരെയായി പത്തോളം മൃതദേഹങ്ങള്‍ സംഭവസ്ഥലത്തിന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് പുഴയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. രാവിലെ എട്ടുമണിക്ക് തന്നെ പുട്ടിമലയിലെ തിരച്ചില്‍ ആരംഭിക്കും. കനത്ത തണുപ്പിനെ പോലും അവഗണിച്ചാണ് തിരച്ചില്‍.

ദുരന്തം നടന്ന സ്ഥലത്തുള്ള ലയങ്ങള്‍ക്ക് സമീപം ഏറെ നേരം തിരച്ചിലില്‍ ഏര്‍പെട്ടെങ്കിലും പുതിയതായി മൃതദേഹങ്ങള്‍ കണ്ടത്താനാവാതെ വന്നതോടെയാണ് പുഴ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മൃതദേഹങ്ങള്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചുപോയിരിക്കാമെന്ന നിഗമനത്തെ തുടര്‍ന്നാണിത്.

എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. വീടുകള്‍ നിലനിന്നിരുന്ന സ്ഥലത്ത് പതിച്ച കൂറ്റന്‍ പാറക്കെട്ടുകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊട്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

എന്‍.ഡി.ആര്‍.എഫ് സംഘത്തിനൊപ്പം അഞ്ചാം ദിവസവും നിരവധി രക്ഷാപ്രവര്‍ത്തകര്‍ പങ്കാളികളായി. പുഴയോരത്ത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ തുടര്‍ന്നും അതേ വഴിക്ക് നീങ്ങാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

അതേ സമയം എല്ലാ മൃതദേഹങ്ങളും കണ്ടെടുക്കാനാവുമോ എന്ന സന്ദേഹവും ഉയരുന്നു. മേഖലയില്‍ നില്‍ക്കുന്ന പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദൂരെയെത്തിയിരിക്കാനുള്ള സാധ്യതയുമാണ് കാരണം.

ഉറക്കത്തിനിടയില്‍ വേദനയറിയാതെയായിരുന്നു അവരില്‍ പലരും മടങ്ങിയത്. ഉറക്കമൊന്നുണരാന്‍ പോലും അവര്‍ക്കായില്ല. എല്ലാം നിമിഷ നേരം കൊണ്ട് എല്ലാം അവസാനിച്ചു. കമ്പിളി പുതച്ച് ഉറങ്ങുന്ന നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്.

മണ്ണും ചെളിയം ചുറ്റിമൂടിയ നിലയിലായിരുന്നു പല മൃതദേഹങ്ങളും. ചില മൃതദേഹങ്ങളില്‍ യാതൊരു പരിക്കും ഉണ്ടായിരുന്നില്ല. മാത്രമല്ല മിക്കവരും ഉറങ്ങുന്ന അതേ നിലയില്‍ തന്നെയായിരുന്നു.

കണ്ടെത്തിയ മൃതദേഹങ്ങള്‍ അടക്കാനായി സ്ഥലമില്ലാതിരുന്നത് ഏറെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. പതിനെട്ടോളം മുൃതദേഹങ്ങള്‍ വനാതിര്‍ത്തിയില്‍ കുഴിയെടുത്ത് ഒന്നിച്ച് മൂടിയത് പ്രദേശവാസികളില്‍ ഏറെ വേദനയുണര്‍ത്തി.

ജീവിതകാലം മുഴുവനും കമ്പനിക്ക് വേണ്ടി പണിയെടുത്തിട്ടും ഒരു സെന്‍റ് സ്ഥലം പോലും സ്വന്തമായി വാങ്ങാന്‍ കഴിയാത്തവരായിരുന്നു തോട്ടം തൊഴിലാളികള്‍. തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വേജ്ബോര്‍ഡോ മറ്റ് ആനുകൂല്യങ്ങളോ കമ്പനി അധികൃതര്‍ കൊടുക്കാറില്ല.

ഇതിനെതിരെ നടത്തിയ എല്ലാ സമരങ്ങളെയും പ്രദേശിക രാഷ്ട്രീയക്കാരുടെ സഹായത്തോടെ അട്ടിമറിക്കുകയാണെന്നും തോട്ടം തൊഴിലാളികള്‍ ആരോപിച്ചു. ഒടുവില്‍, ഒരു ദുരന്തത്തില്‍ ഒന്നിച്ച് മരിച്ചവരെ വനാതിര്‍ത്തിയിലെ ഒറ്റക്കുഴിയില്‍ ഒന്നിച്ച് അടക്കുകയായിരുന്നു അധികൃതര്‍.

കൂറ്റന്‍പാറകളും കടപുഴകിയ മരങ്ങളും അതിശക്തമായ കുത്തൊഴുക്കും ഒന്നിച്ച് ഇരച്ചെത്തിയപ്പോള്‍ നിമിഷനേരം കൊണ്ട് മൂന്ന് ലയങ്ങളാണ് പൂര്‍ണ്ണമായും മണ്ണിനടിയിലായത്.

മേല്‍ക്കൂര പോലും കാണാനാവാത്ത നിലയില്‍ ലയങ്ങള്‍ മണ്ണിനടിയിലായപ്പോള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. തകര്‍ത്ത് പെയ്യുന്ന മഴയും കറന്‍റ് ഇല്ലാത്ത അവസ്ഥയും മൂലം പലരും എട്ട്-ഒമ്പത് മണിയോടെ തന്നെ ഉറക്കത്തിലായിരുന്നു.

പ്രതികൂല കാലാവസ്ഥയിലും മ്യതദേഹം കണ്ടെത്താന്‍ തിരച്ചില്‍ നടക്കുന്നത് അതിസാഹസീകമായി. ശക്തമായ കുത്തൊഴുക്കുള്ള പെട്ടിമുടിയാറിലെ തിരച്ചിലാണ് ഏറ്റവും ദുര്‍ഘടം.

കല്ലിടുക്കുകളും കയങ്ങളും കൃത്യമായി അറിയാവുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും, സ്‌കൂബാ ഡൈവിംഗ് ടീമും അടങ്ങിയതാണ് തിരച്ചില്‍ സംഘം. മൂന്നാര്‍ അഡൈ്വഞ്ചര്‍ അക്കാദമിയില്‍ നിന്നും പടിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തിലാണ് പുഴയിലെ തിരച്ചില്‍ നടത്തുന്നത്.

മൂന്ന് കിലോമീറ്റര്‍ മുകളില്‍ നിന്നും പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ പെട്ടിമുടി ആറിലേയ്ക്കാണ് ഒലിച്ചിറങ്ങിയത്. തിരച്ചിലിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ രണ്ട് മൃതദേഹങ്ങള്‍ കിട്ടിയതും പുഴയില്‍ നിന്നാണ്. ഇതിനുശേഷമാണ് പുഴയില്‍ തിരച്ചില്‍ സജീവമാക്കിയത്.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ പുഴിയില്‍ നിന്നും 6 മൃതദേഹങ്ങല്‍ കൂടി കണ്ടെത്തിയതോടെ പെട്ടിമുടിയാര്‍ സങ്കമിക്കുന്ന കടലാര്‍, കടലാറെത്തുന്ന കരിമ്പിരിയാര്‍ എന്നിവടങ്ങളിലലേയ്ക്കും തിരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.