ശാശ്വത പരിഹാരം വേണം; തീരം തിരിച്ച് പിടിക്കാന്‍ കൊച്ചി തുറമുഖശാല ഉപരോധിച്ച് ചെല്ലാനം ദേശക്കാര്‍

First Published Mar 6, 2021, 12:30 AM IST


നാന്നൂറ്റി തൊണ്ണൂറ്റി മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു... ചെല്ലാനം ജനകീയ വേദിയുടെ ഫേസ് ബുക്ക് പേജില്‍ കഴിഞ്ഞ 492 ദിവസമായി കാണുന്ന ഒരു കുറിപ്പുണ്ട്. ഇന്നലെയും വൈകീട്ട് ആ കുറിപ്പുണ്ടായിരുന്നു. '493-ാം ദിവസം ഭവന നിരാഹാരമിരിക്കുന്നത് സമരസമിതി കണ്‍വീനര്‍ ജോസഫ് അറയ്ക്കല്‍. അഭിവാദ്യങ്ങള്‍.'  ചെല്ലാനം ദേശക്കാര്‍ ഓരോരുത്തരായി അവരവരുടെ വീടുകളില്‍, ഓരോ ദിവസവും നിരാഹാരത്തിലാണ്. കാല്‍കീഴിലെ മണ്ണ് ഒലിച്ചു പോകാതിരിക്കാതിരിക്കാനായി കഴിഞ്ഞ 492 ദിവസവും ഓരോ ദിവസം ഓരോരുത്തരെന്ന കണക്കില്‍ 492 പേര്‍ അവരവരുടെ വീടുകളില്‍ നിശബ്ദമായി നിരാഹാരമിരുന്നു. 


ഓരോ വര്‍ഷവും ഓന്നോ രണ്ടോ നിരവീടുകളാണ് തീരത്ത് നിന്ന് തീരയോടൊപ്പം കടലിലേക്ക് ഒലിച്ചിറങ്ങുന്നത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അടുത്ത വരിയിലെ വീടുകളിലേക്ക് കടല്‍ കയറും...  ഈ ദുരിതത്തിനൊരു ശാശ്വത പരിഹാരം തേടിയാണ് ഈ നിശബ്ദ നിരാഹാരം. കൊച്ചി പോർട്ട് ട്രസ്റ്റാണ് കടലാക്രമണങ്ങൾക്ക് പ്രധാന കാരണമെന്ന് ആരോപിച്ച സമരസമിതി ഇന്നലെ കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ഉപരോധിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു വി മാത്യു. 

 

493 )o ദിവസം ഭവനനിരാഹാരമിരിക്കുന്നത് സമരസമിതി കൺവീനർ ജോസഫ് അറയ്ക്കൽ. അഭിവാദ്യങ്ങൾ 💐👍✊

Posted by ചെല്ലാനം ജനകീയ വേദി on Friday, 5 March 2021