കൊവിഡ് 19 ; കേരളത്തില്‍ പരിശോധന കുറവെന്ന് കേന്ദ്രം, തീരദേശത്ത് അതിവ്യാപനം
കേരളത്തില്‍ നിന്നും രോഗവ്യപനത്തിന്‍റെ ആദ്യകാല കണക്കുകള്‍ പഴക്കഥയാകുകയാണെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം കൊവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് കേന്ദ്രസർക്കാരിന്‍റെ കണക്കുകളും പറയുന്നു. പത്ത് ലക്ഷം പേരിൽ 324 പരിശോധനയെന്നാണ് എന്നാണ് ദേശീയ ശരാശരി. അതേസമയം കേരളത്തിൽ ഇത് പത്ത് ലക്ഷത്തിൽ 212 പേർക്കാണ്. കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. അതിനിടെ ഇന്നലെ ഉച്ചവരെയുള്ള കണക്കുകളില്‍ തന്നെ 506 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടൊപ്പം തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ ക്ലസ്റ്ററിന് പുറത്തേക്കും രോഗവ്യാപനം ശക്തമാണെന്ന സൂചനകളും പുറത്ത് വരുന്നു. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഇന്നലെ ഉച്ചവരെയുള്ള കണക്കുകളില്‍ 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 10,056 ആയി. 794 പേര്‍ കൂടി സംസ്ഥാനത്ത് രോഗമുക്തി നേടിയതോടെ മൊത്തം രോഗമുക്തി 12,163 ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,44,636 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,690 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 9,946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

1117 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,533 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

24 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ആകെ 495 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവുണ്ടാകും. ഓഗസ്റ്റ് അഞ്ച് മുതല്‍ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും. കഴിഞ്ഞ ആറേഴ് മാസമായി മത്സ്യബന്ധനത്തിന് തുടരുന്ന നിയന്ത്രണം മൂലം തീരദേശത്ത് മത്സ്യബന്ധനത്തൊഴിലാളികള്‍ ഏറെ പ്രശ്നത്തിലാണ്.

രാജ്യത്തെ അൺലോക്ക് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായുളള ഇളവുകള്‍ സംസ്ഥാനത്തും നല്‍കുമെന്ന് മുഖ്യമന്ത്രി വിവരിച്ചു. അതിതീവ്ര രോഗബാധിത പ്രദേശങ്ങളിലൊഴിച്ച് ജിമ്മടക്കമുള്ളവ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

എന്നാല്‍ സംസ്ഥാനത്ത് നിന്ന് ഏറെ ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. രാജ്യത്ത് ആദ്യമായി സമൂഹവ്യാപനം ഉണ്ടായെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുവനന്തപുരത്തിന്‍റെ തെക്കന്‍ പ്രദേശമായ പൂന്തുറയടക്കമുള്ള സ്ഥലങ്ങളില്‍ ക്ലസ്റ്ററിന് പുറത്തേക്കും രോഗം പടരുന്നുവെന്ന് റിപ്പോര്‍ട്ട്.

പൂന്തുറയിലെ രോഗവ്യാപനത്തോടുകൂടി തിരുവനന്തപുരത്തിന്‍റെ 60 കിലോമീറ്റര്‍ തീരദേശം ലോക്ഡൗണിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ ഈ ലോക്ഡൗണിലും രോഗവ്യാപനം ഉണ്ടാകുന്നു. തീരദേശങ്ങളില്‍ നിന്ന് സമ്പര്‍ക്കം വഴി രോഗം വ്യാപിക്കുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അഞ്ചുതെങ്ങ്, പുതുക്കുറുശ്ശി, പൊഴിയൂർ, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ്രദേശങ്ങളിലാണ് പുതിയ ആശങ്ക രൂപപ്പെട്ടിരിക്കുന്നത്. എന്നാല്‍ പൂന്തുറയടക്കമുള്ള തീരദേശങ്ങളില്‍ സമൂഹവ്യാപനം ഉണ്ടായിട്ടും പരിശോധന കുറച്ചതായും പരാതികള്‍ ഉയരുന്നു.

തീരദേശങ്ങളില്‍ രോഗകൃത്യത ഉറപ്പ് വരുത്തുന്ന പരിശോധനകളല്ല കടക്കുന്നതെന്നും ആന്‍റിജന്‍ ടെസ്റ്റ് മാത്രമേ നടക്കുന്നൊള്ളൂവെന്നുമുള്ള പരാതികളാണ് ഉയരുന്നത്. നിരവധി പേരുടെ ടെസ്റ്റ് റിസള്‍ട്ട് ദിവസങ്ങളായിട്ടും വന്നിട്ടില്ലെന്നും പരാതിയുണ്ട്.

അതേസമയം, രോഗലക്ഷണങ്ങളില്ലാത്തവരെ വീട്ടിൽ പാർപ്പിക്കാമെന്ന കളക്ടറുടെ ഉത്തരവ് ആരോഗ്യവകുപ്പിന്‍റെ മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങിയാലേ നടപ്പിലാവൂ.

തീരദേശ ക്ലസ്റ്ററായ അഞ്ചുതെങ്ങിൽ കഴിഞ്ഞ ദിവസം 22 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഞ്ചുതെങ്ങുമായി ഏറെ സമ്പർക്കമുള്ള കടയ്ക്കാവൂരിൽ പത്ത് ദിവസത്തിനുള്ളിൽ 32 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കുളത്തൂർ പഞ്ചായത്തിൽ പൊഴിയൂർ ഉൾപ്പെടുന്ന ആറ് തീരദേശ വാർഡുകളിലായിരുന്നു കൂടുതൽ കേസുകളും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം കുളത്തൂരിൽ തീരദേശ വാർഡുകൾക്ക് പുറത്തെ ആറ് പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

മാവിളക്കടവ്, വെങ്കടമ്പ്, പൂഴിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോൾ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുല്ലുവിളയിൽ രണ്ട് ദിവസത്തിനുള്ളിൽ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam