കൊവിഡ് 19; സമ്പര്‍ക്ക വ്യാപന ഭീതിയില്‍ കേരളം
ആദ്യ ലോക്ഡൗണ്‍ സമയത്ത് തന്നെ ഏറെ മുന്‍കരുതലുകളോടെയായിരുന്നു കേരളം മഹാമാരിയെ നേരിട്ടുകൊണ്ടിരുന്നത്. മാര്‍ച്ച് അവസാനം ലോക്ഡണ്‍ പ്രഖ്യാപിക്കുന്നതിന് വളരെ മുന്നേ കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും കഴിഞ്ഞ മാസം അവസാനം വരെ ഏറെ മികച്ച രീതിയില്‍ തന്നെ സംസ്ഥാനത്തെ രോഗവ്യാപനത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ആദ്യമായി സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പൂന്തുറയ്ക്ക് പുറമേ മറ്റ് സ്ഥലങ്ങളില്‍ കൂടി സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കൊവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടത്തില്‍ ലോകപ്രശംസ നേടിയ കേരള മോഡലിന് മങ്ങലേല്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമാകുമെന്ന പ്രവചനം ശരിവച്ച് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍, മുന്നൊരുക്കങ്ങളിലെ പാളിച്ചകള്‍ കൂടിയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പൂന്തുറയില്‍ നിന്നും റഹീം പകര്‍ത്തിയ ചിത്രങ്ങള്‍.

കേരളത്തിലെ കൊവിഡ് വ്യാപനം സംബന്ധിച്ച യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു. കേരളത്തില്‍ 80 ലക്ഷം പേര്‍ക്ക് വരെ കൊവിഡ് ബാധിക്കാം എന്നായിരുന്നു ആ റിപ്പോര്‍ട്ട്.

ഇത് നിഷേധിച്ച സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പക്ഷേ, മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അപകട സാധ്യത അക്കമിട്ട് നിരത്തി. രോഗികളുടെ എണ്ണം ലക്ഷങ്ങളിലേക്ക് കടന്നേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിംഗ്‌ളര്‍ കമ്പനിയെ ഏല്‍പ്പിച്ചതിന് കാരണമായി സര്‍ക്കാര്‍ അവതരിപ്പിച്ചതും ഇതേ കണക്കുകളായിരുന്നു.

സംസ്ഥാനത്തെ നാലിലൊന്ന് ജനസംഖ്യയെയും കൊവിഡ് പിടികൂടിയേക്കാം എന്ന് കണക്കുകള്‍ അടിസ്ഥാനമാക്കിയുളള ഒരുക്കങ്ങളാണ് മാസങ്ങളായി നടന്നുവന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കിടത്തിച്ചികില്‍സ നല്‍കാന്‍ റെഡിയെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനവും ഇതേ ഘട്ടത്തില്‍ വന്നു.

എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി മുന്നില്‍ വന്നപ്പോള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ താല്‍ക്കാലിക ചികില്‍സാ കേന്ദ്രങ്ങളൊരുക്കാനുളള നെട്ടോട്ടത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശഭരണ സ്ഥാപനങ്ങളും.

പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് വിദഗ്ധര്‍ ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രവാസികളിലായിരുന്നു ഏറെയും കേന്ദ്രീകരിച്ചത്. ഇതിനിടെ സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ലക്ഷണമില്ലാത്തവരെയും പരിശോധിക്കണമെന്ന ഐസിഎംആര്‍ നിര്‍ദേശവും നടപ്പായില്ല.

അതിനിടെ പൂന്തുറയില്‍ സമൂഹവ്യാപനം ഉണ്ടായപ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റാതെ ആന്‍റിജന്‍ ടെസ്റ്റ് നടത്തി ആളുകളെ കൂട്ടത്തോടെ ദൂരെയുള്ള ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ജനങ്ങളുടെ ആശങ്ക അകറ്റാതെ ആളുകളെ മാറ്റിയത് തീരദേശമേഖലയില്‍ ഭീതി പരത്തി. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൂന്തുറ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

തുടര്‍ന്ന് പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും മുന്‍നിര്‍ത്തി സര്‍ക്കാര്‍ പൂന്തുറയിലെ ജനങ്ങളിലെ ആശങ്കയകറ്റി. എന്നാല്‍, തീരദേശമേഖലകളില്‍ വ്യാപക പരിശോധന നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പിന്നെയും നീണ്ടു പോയി. അതിനിടെ പൂന്തുറയുടെ അയല്‍ ഗ്രാമങ്ങളിലും രോഗവ്യാപനം സ്ഥിരീകരിച്ചു.

തുടര്‍ന്ന് സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. അഞ്ച്തെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള തിരുവനന്തപുരത്തിന്‍റെ ഏതാണ്ട് 70 കിലോമീറ്റര്‍ തീരദേശ മേഖല മുഴുവനായും മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ ആരെയും അനുവദിക്കില്ല.

ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കുമെങ്കിലും ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്‍റെ നേതൃത്വത്തില്‍ നല്‍കും.

പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

തീരുവനന്തപുരം ജില്ലയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ച ശേഷമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 250 കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ആദ്യം 1000 കിടക്കകളെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ 250 കിടക്കകള്‍ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

രോഗവ്യാപനം ശക്തമാകുന്നതിന് അനുസരിച്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ ആരംഭിക്കുന്നതില്‍ കാലതാമസമുണ്ടായതായും ആരോപണമുയരുന്നു. സ്വകാര്യ ആശുപത്രികളെ കൊവിഡ് പ്രതിരോധവുമായി ബന്ധിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ബാക്കിയാണ്.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളാണ് താഴെ തട്ടില്‍ കൊവിഡ് പ്രതിരോധത്തിനായി ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം പ്രശ്‌നമാണ്. ഏറ്റവുമടുത്ത ആരോഗ്യ കേന്ദ്രങ്ങളുമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളെ ബന്ധിപ്പിക്കാനാണ് തീരുമാനമെങ്കിലും രോഗപ്പകര്‍ച്ചയുടെ വേഗത്തിനൊപ്പം ഇവ സജ്ജമാകുമോയെന്ന ചോദ്യം ബാക്കിയാകുന്നു. ചുരുക്കത്തില്‍ രോഗവ്യാപനം മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ നീങ്ങുമ്പോള്‍ ഇതേ പ്രതിസന്ധികളാണ് കേരളത്തിന് മുന്നിലുമുള്ളത്.

കഴിഞ്ഞ അഞ്ച് ദിവസവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ അറുപത് ശതമാനത്തിലധികവും സമ്പർക്ക രോഗികളാണെന്നത് ഏറെ ഭീതി സൃഷ്ടിക്കുന്നു. പത്ത് ശതമാനത്തിലേക്ക് ഒതുക്കാൻ ആരോഗ്യ വകുപ്പ് തീവ്ര ശ്രമം നടത്തിയ സമ്പർക്ക വ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ 60 ശതമാനവും കടന്ന് കുതിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 4709 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

സമ്പർക്ക വ്യാപനം 60 ശതമാനത്തിലേക്കാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജൂലൈ പത്തിന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ സമ്പർക്ക രോഗികൾ 49 ശതമാനമായിരുന്നു. അതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ സമ്പർക്കം വഴി രോഗം വന്നവരുടെ ശതമാനം അന്ന് 20.64 ലേക്ക് ഉയർന്നു. .

ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച 488 ൽ 234 പേർക്കായിരുന്നു സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 47.9 ശതമാനം. ജൂലൈ 12ന് ഇത് 47.3 ശതമാനം. 435ൽ 206 പേർക്ക് അന്ന് സമ്പർക്കത്തിലൂടെ രോഗം വന്നു. 13ന് ഇത് 32 ശതമാനമായി. രോഗികളുടെ എണ്ണം 600ലേക്ക് കുതിച്ചുയർന്ന 14ന് 65 % സമ്പർക്ക രോഗികളായിരുന്നു.

15ന് ഇത് 69.3 ശതമാനമായി. 722 പേർക്ക് രോഗം പിടിപ്പെട്ട 16 ന് സമ്പർക്ക ശതമാനം 66.6 ശതമാനമായിരുന്നു സമ്പർക്ക രോഗികൾ. ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട 17ന് 791ൽ 532 പേർക്കും സമ്പർക്കത്തിലൂടെ രോഗം.( 67.2 ശതമാനം). ഇന്നലെ രോഗം പിടിപ്പെട്ട 593 പേരിൽ 364 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പിടിപ്പെട്ടത്. (61.3 ശതമാനം).

ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4704 രോഗികളിൽ 2789 ഉം സമ്പർക്ക രോഗികളാണ്. അതായത് 59.28 ശതമാനം. സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 11659 കേസുകളുടെ 36.22 ശതമാനമാണ് സമ്പർക്ക രോഗികൾ. മുപ്പത് ശതമാനത്തിലേക്ക് സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്നത് അപകടമാണെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയിലെ കണക്കാകട്ടെ പ്രതീക്ഷിച്ചതിലും വളരെ കൂടുതലും. തീരദേശങ്ങളിലെ ചെറുതും വലുതുമായ ക്ലസ്റ്ററുകളാണ് ശതമാന കണക്കുകളിലെ പ്രകടമായ മാറ്റങ്ങൾക്ക് കാരണം. സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറയിലും പുല്ലുവിളയിലും പരിശോധന നടക്കുന്ന രണ്ടിൽ ഒരാൾക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്. ഇവിടങ്ങളിൽ ലോക്ക് ഡൗൺ രണ്ടാഴ്ചയാകുമ്പോഴും രോഗവ്യാപനത്തിന് ശമനമില്ലെന്നത് ആശങ്കയേറ്റുന്നു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam