എട്ട് മാസങ്ങള്‍ക്ക് ശേഷം ഊട്ടിയുടെ 'പര്‍വ്വത തീവണ്ടി' വീണ്ടും ഓടി; പക്ഷേ...
First Published Nov 30, 2020, 11:29 AM IST
ഒരു കാലത്ത് സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനുകളായിരുന്നു ഊട്ടിയും മേട്ടുപാളയവും. ഇവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമകളിലെ പാട്ടുരംഗങ്ങളിലാകട്ടെ ഒഴിച്ചുകൂടാന്‍ കഴിയാത്തതായിരുന്നു 'പര്‍വ്വത തീവണ്ടി' അഥവാ ഊട്ടിയുടെ സ്വന്തം മീറ്റര്‍ഗേജ് ട്രെയിന്‍. 1899 ല്‍ ലാണ് നീലഗിരി കുന്നുകളിലേക്കുള്ള തീവണ്ടി സര്‍വ്വീസ് മദ്രാസ് റെയില്‍വേയ്ക്ക് കീഴിലായി ബ്രിട്ടീഷുകാര്‍ ആരംഭിക്കുന്നത്. മെല്ലെയാണെങ്കിലും പശ്ചിമഘട്ട മലനിരകള്‍ താണ്ടുന്ന ട്രെയിന്‍ പുതുതലമുറയിലെ സഞ്ചാരികള്‍ക്ക് ഇന്നും അത്ഭുതമാണ്. കൊറോണ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി ഈ തീവണ്ടി സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പതിവില്ലാതെ ഒരു ദിവസം രാവിലെ തീവണ്ടി വീണ്ടും കൂകിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ കരുതി വണ്ടി വീണ്ടും ഓടിത്തുടങ്ങിയെന്ന്. നിയന്ത്രണങ്ങളിലെ ഇളവിലും വിനോദ സഞ്ചാരത്തിനായി സ്റ്റേഷനിലെത്തിയവര്‍ക്ക് പക്ഷേ നിലഗിരി കുന്നുകള്‍ക്കിടയിലൂടെയുള്ള തീവണ്ടിയാത്ര തരപ്പെട്ടില്ല.

വിനോദ സംഘങ്ങള്‍ക്കും പ്രിയമായിരുന്ന തീവണ്ടിയുടെ സര്‍വ്വീസ് പക്ഷേ എട്ടുമാസമായി തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ടൂറിസം വകുപ്പ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഒരറിയിപ്പുമില്ലാതെ 'പര്‍വ്വത തീവണ്ടി' ഓടിത്തുടങ്ങിയപ്പോള്‍ ജനം അമ്പരന്നു. തീവണ്ടി ഓടിത്തുടങ്ങിയതറിഞ്ഞ് നാട്ടുകാര്‍ സ്റ്റേഷനിലെത്തി.
Post your Comments