കല്ലായി റെയില്‍വേ പാളത്തില്‍ സ്ഫോടകവസ്തു; യുവാവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു
ഫോറൻസിക് പരിശോധനാഫലം വന്നശേഷം തുടർ നടപടിയെന്നും അദ്ദേഹം പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

റെയിൽവേ പൊലീസ് പരിശോധന നടത്തുകയാണ്. പടക്കം പോലുള്ള വസ്തുവാണ് കണ്ടെത്തിയത്. സ്ഫോടകവസ്തുവിന്‍റെ ചില അവശിഷ്ടങ്ങൾ സമീപത്തെ വീടിന് മുന്നിലും കണ്ടെത്തി.
വീടിനകത്തും പൊലീസ് പരിശോധന തുടരുകയാണ്. ബോംബ് സ്‌ക്വാഡ് , ഡോഗ് സ്‌ക്വാഡ് , ആർപിഎഫ് , എന്നീ സംഘങ്ങളോടൊപ്പം കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
സമീപവാസികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തുകൂടിയാണ് ആളുകള്‍ റെയില്‍പാളം മുറിച്ച് കടക്കുന്നത്.
ഇതോടൊപ്പം സ്റ്റേഷന് സമീപത്ത് നിരവധി വീടുകളുണ്ട്. സംഭവത്തിൽ പ്രാഥമികമായി അട്ടിമറി സാധ്യത കാണുന്നില്ലെന്ന് പൊലീസ് കമ്മീഷണർ എ വി ജോർജ് പറഞ്ഞു.
വീട്ടിലെ കല്ല്യാണ സമയത്ത് പൊട്ടിച്ച പടക്കത്തിന്‍റെ ബാക്കി റെയിൽവേ പാളത്തിൽ കൊണ്ടിട്ടതാകാമെന്നും പൊലീസ് പറയുന്നു. വീട്ടുകാർക്കെതിരെ എക്സ്പ്ലോസീവ്സ് നിയമപ്രകാരം കേസെടുക്കും.
ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു.
ഫോറൻസിക് പരിശോധനാഫലം വന്നശേഷം തുടർ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഈ വീട്ടിലെ യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കല്ലായി റെയില്‍വേ സ്റ്റേഷന്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam