Good Friday: വിശ്വാസ വഴിയില്‍; ഇന്ന് ത്യാഗസ്മരണയുടെ ദുഃഖ വെള്ളി
അന്ത്യഅത്താഴത്തിന്‍റെ ഓര്‍മ പുതുക്കി ക്രിസ്ത്രീയ വിശ്വാസികള്‍ പെസഹാ വ്യാഴം ആചരിച്ചു. ക്രിസ്തുവിന്‍റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യഅത്താഴവും കാല്‍കഴുകല്‍ ശുശ്രൂഷയെയും അനുസ്മരിപ്പിക്കുന്ന ചടങ്ങുകള്‍ വ്യാഴാഴ്ച വൈകീട്ട് മുതല്‍ വിവിധ ദേവാലയങ്ങളില്‍ നടന്നു. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍.

കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതീകാത്മകമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നതെങ്കില്‍ ഇത്തവണ വിശ്വാസി സമൂഹത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.
പെസഹാ തിരുനാളിനോട് അനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബവയുടെ കാര്‍മികത്വത്തില്‍ ഇന്നലെ കാല്‍ കഴുകല്‍ ശുശ്രൂഷ നടന്നു.
ഇന്ന് വിശ്വാസികള്‍ കുരിശുമരണത്തിന്‍റെ ത്യാഗ സ്മരണകളുണര്‍ത്തുന്ന ദുഃഖ വെള്ളി ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ദിവ്യബലിയും അപ്പം മുറിക്കലും ഉണ്ടായിരുന്നു.
പാളയം സെന്‍റ്ജോസഫ്സ് കത്തീഡ്രലില്‍ വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച തിരുവത്താഴ ദിവ്യബലിക്ക് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ മുഖ്യകാര്‍മികനായി.
കുരിശു മരണത്തിന് മൂന്നാം നാള്‍ ക്രിസ്തുദേവന്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണയില്‍ വിശ്വാസികള്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കും.
വിശുദ്ധ കുര്‍ബാനയുള്‍പ്പെടെ ഈസ്റ്ററിന്‍റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി വിവിധ പള്ളികളില്‍ നടക്കും.