മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനം കസ്റ്റഡിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍
First Published Dec 15, 2020, 3:45 PM IST
കഴിഞ്ഞ ദിവസം തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്തി. കഴിഞ്ഞ ദിവസം വരെ വാഹനം കണ്ടെത്താന്‍ കഴിയാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് പൊലീസ് കൊലയാളി വാഹനം കണ്ടെത്തിയത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ അക്ഷയ്.

മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട KL 01 CK 6949 നമ്പര്‍ ലോറിയും ഓടിച്ച ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്.

ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതാപന്‍റെ നേത്യത്വത്തിലായിരുന്നു നടപടി. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം വച്ച് ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടമുണ്ടായത്.
Post your Comments