മൈനസ് ഒന്ന്; മൂന്നാറിലും മഞ്ഞ് വീഴ്ച
മൂന്നാറില്‍ താപനില മൈനസ് ഒന്ന് വരെയെത്തി. മഴ മാറി മാനംതെളിഞ്ഞതോടെ മൂന്നാറില്‍ അതിശൈത്യവും മടങ്ങിയെത്തി. ഇതോടെ മഞ്ഞ് വീഴ്ച ശക്തമായി. ഡിസംബര്‍ മാസത്തില്‍ ചെറിയ തോതില്‍ തണുപ്പ് രേഖപ്പെടുത്തിയെങ്കിലും മഴ ശക്തമായതോടെ കാലവസ്ഥ മാറിമറിഞ്ഞിരുന്നു. മഴ ദിവസങ്ങള്‍ നീണ്ടുനിന്നത് മഞ്ഞുവീഴ്ചയ്ക്ക് തടസമാവുകയും ചെയ്തു. എന്നാല്‍ മഴ മാറിയതോടെ അതിശൈത്യം മൂന്നാറിലെ വിവിധ മേഖലകളില്‍ പെയ്തിറങ്ങുകയാണ്. മഞ്ഞില്‍ പുതഞ്ഞ മൂന്നാറ് കാണാന്‍ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തി.

ഉപാസി, നല്ലതണ്ണി, സൈലന്‍റ്‍വാലി എന്നിവിടങ്ങളില്‍ സീറോ ഡിഗ്രി തണുപ്പും ലക്ഷ്മി എസ്റ്റേറ്റില്‍ മൈനസ് ഒരു ഡിഗ്രി തണുപ്പുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

ഇതോടെ രാവിലെ ആകുമ്പോഴേക്കും വാഹനങ്ങളുടെ ചില്ലുകളിലും പുല്ലുകളുടെ മുകളിലും റോഡിലും മഞ്ഞ് കട്ടപിടിച്ചുനിന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More- ല്‍ ക്ലിക് ചെയ്യുക)

തണുപ്പ് വര്‍ദ്ധിച്ചതോടെ സന്ദര്‍ശകരുടെ വാഹനങ്ങള്‍ പലതും സ്റ്റാട്ടാക്കാന്‍ കഴിഞ്ഞില്ല.

കടുത്ത തണുപ്പിന് ഡീസല്‍ കട്ടപിടിച്ചതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. അടുത്ത ദിവസങ്ങളില്‍ തണുപ്പ് വീണ്ടും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ കേരളത്തില്‍ ഏതാണ്ട് എല്ലായിടത്തും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam