ഈ സര്‍ക്കാര്‍ ഓഫീസ് കണ്ട് ജനം കൈയ്യടിക്കാന്‍ കാരണമുണ്ട്.!

First Published 5, Oct 2020, 12:33 AM

കല്‍പ്പറ്റ: നിന്നുതിരിയാന്‍ ഇടമില്ലാത്ത, പലയിടങ്ങളിലായി പൊടിപിടിച്ച ഫയലുകളും ഫര്‍ണിച്ചറുകളും കൂട്ടിയിട്ടിരിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടേതാണ് നമ്മുടെയെല്ലാം മനസിലുള്ള ചിത്രങ്ങള്‍. എന്നാല്‍ അത്തരം സര്‍ക്കാര്‍ ഓഫീസുകള്‍ക്കെല്ലാം അപവാദമാണ് പനമരത്തെ ബ്ലോക്ക് ഓഫീസ് കെട്ടിടം. വയനാട് ജില്ല നിര്‍മ്മിതി കേന്ദ്രത്തിന്റെ രൂപകല്‍പ്പന വഴി സര്‍ക്കാര്‍ ഓഫീസുകളുടെ പരമ്പരാഗത രൂപങ്ങളെ തിരുത്തിയിരിക്കുകയാണ് ഇവിടെ.

ആധുനിക സൗകര്യങ്ങളോടെ പണിതീര്‍ത്ത ഇരുനില കെട്ടിടത്തിന്റെ ദൂരെ നിന്നുമുള്ള കാഴ്ചകള്‍ കൊട്ടാര സദൃശ്യമാണ്. നാലുകെട്ട് മാതൃകയിലുള്ള മനോഹരമായ രൂപഭംഗിയാണ് ഓഫീസ് സമുച്ചയത്തിന്റെ മുഖ്യ ആകര്‍ഷണം.

വിശാലമായ കാര്‍പോര്‍ച്ച്, വരാന്തകള്‍, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങള്‍ക്കായുള്ള ഇരിപ്പിടങ്ങള്‍, അംഗ പരിമിതര്‍ക്കായുള്ള റാമ്പുകള്‍ എന്നിവയെല്ലാം കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

നടുമുറ്റത്തിന് സമാനമായി കെട്ടിടത്തിന്റെ മധ്യത്തില്‍  വലിയ ഹാള്‍, മുകളിലെത്തെ ഓഫീസുകളിലെത്താന്‍ രണ്ട് ഗോവണികള്‍, താഴത്തെ നിലയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍പേഴ്സണ്‍മാര്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കായുള്ള പ്രത്യേക മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ടോയ്ലെറ്റുകള്‍, ഡൈനിങ്ങ് റൂം എന്നിവയെല്ലാം മികച്ച പ്ലാനിങ്ങോടെയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഒന്നാം നിലയിലാണ് സെക്രട്ടറിയുടെ മുറിയും വിവിധ ഓഫീസ് സെക്ഷനുകളും സജ്ജീകരിച്ചിരിക്കുന്നത്. എഞ്ചിനീയറിങ്ങ് വിഭാഗം, ജോയിന്റ് ബി.ഡി.ഒ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി വിഭാഗം, ശിശുവികസന വകുപ്പ് ഓഫീസ് തുടങ്ങിയവയും ഇവിടെയാണ്. രണ്ടാം നിലയില്‍ കൃഷി ഓഫീസറുടെ കാര്യാലയവും, പട്ടികജാതി വികസന ഓഫീസ് തുടങ്ങിയവയും പ്രവര്‍ത്തിക്കും.

ഒന്നര വര്‍ഷം കൊണ്ടാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 20,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന് മൂന്ന് കോടി അമ്പത് ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട്. താഴ്ന്ന പ്രദേശമായതിനാല്‍ അഞ്ചടി ഉയരത്തിലാണ് അടിത്തറ നിര്‍മ്മിച്ചത്. 12 മീറ്റര്‍ താഴ്ചയിലുള്ള 89 പൈലുകള്‍ കെട്ടിടത്തിന്റെ ഉറപ്പിനായി സ്ഥാപിച്ചു. അസൗകര്യങ്ങളുടെ നടുവിലായിരുന്നു പഴ ബ്ലോക്ക് ഓഫീസ് കെട്ടിടമെങ്കിലും പുതിയ കെട്ടിടത്തില്‍ ഇതൊക്കെ പഴങ്കഥയാണ്. ഇനി ഉദ്യോഗസ്ഥര്‍ കൂടി സ്മാര്‍ട്ട് ആയാല്‍ മതിയെന്നാണ് നാട്ടുകാരുടെ പക്ഷം.

loader