കുറ്റിപ്പുറം മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞു; അറുപതടിയോളം താഴ്ചയിലേക്ക് വീണ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

First Published 5, Oct 2019, 1:05 PM IST

കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. മിനി ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 8.15-ഓടെയാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. വളാഞ്ചേരിയില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് റെയില്‍വേ മേല്‍പ്പാലത്തില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ ഡ്രൈവര്‍ അറുപതടിയോളം താഴ്ചയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്‍റെ ആഘാതത്തില്‍ യാത്രക്കാരുടെ കയ്യിലുള്ള ബാഗും മറ്റും റെയിൽവേ ട്രാക്കിലേക്ക് വീണു. അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ നടക്കാവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പൊലീസും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഏഷ്യാനെറ്റ് ക്യാമറാമാന്‍ വിനോദ് കുളപ്പട എടുത്ത ചിത്രങ്ങള്‍ കാണാം.

loader