സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ അടിത്തട്ടില്‍ വരെയെത്തണം: കത്തോലിക്കാ ബാവ
വേലിക്കെട്ടുകളില്ലാതെ സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ അടിത്തട്ടില്‍വരെ എത്തണമെന്ന് ഓര്‍ത്തഡോക്സ് സഭാ (Orthodox Church) അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തതീയന്‍ കത്തോലിക്കാ ബാവ. മതങ്ങള്‍ പരസ്പരം സ്നേഹിക്കാനും സഹകരിക്കാനുമുള്ളതാണെന്നും കലഹിക്കാനുള്ളതല്ലെന്നും സമാധാനത്തിന് വേണ്ടി ആരുമായും സഹകരിക്കാന്‍ സഭ തയ്യാറാണെന്നും ബാവ പറഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യമറാമാന്‍ അരവിന്ദ്.
സമൂഹത്തില്‍ ഒട്ടേറെ പദ്ധതികളുണ്ടെങ്കിലും ഇപ്പോഴും തലചായ്ക്കാന്‍ ഇടമില്ലാത്തവരും വിശപ്പ് അനുഭവിക്കുന്നവരും നമുക്ക് ചുറ്റുമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സഭകളും സംഘടനകളും സ്ഥാപനവത്ക്കരിക്കപ്പെടുന്നത് കൊണ്ട് സമൂഹത്തിന് നന്മ ചെയ്യുന്നതില്‍ പരിമിതികള്‍ ഉണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതങ്ങള്‍ പരസ്പരം സ്നേഹിക്കാനും സഹകരിക്കാനുമുള്ളതാണെന്നും കലഹിക്കാനുള്ളതല്ലെന്നും കത്തോലിക്കാ ബാവ പറഞ്ഞു. സമാധാനത്തിന് വേണ്ടി ആരുമായും സഹകരിക്കാന്‍ സഭ തയ്യാറാണെന്നും ബാവ പറഞ്ഞു.
തിരുവനന്തപുരം ഹോട്ടല്‍ ഹില്‍ട്ടന്‍ ഗാര്‍ഡനില്‍ ഓര്‍ത്തഡോക്സ് സഭ സംഘടിപ്പിച്ച പൊതു പ്രവര്‍ത്തക സൗഹൃദക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരായ വി. എൻ വാസവൻ, രാധാക്യഷ്ണൻ, എ കെ ശശീന്ദ്രൻ, വീണാ ജോർജ്ജ്, എന്നിവരും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംഎല്‍എമാരായ കെ ബി ഗണേഷ് കുമാര്‍, ജോസ് കെ മാണി എന്നിവരും മേയര്‍ ആര്യാരാജേന്ദ്രന്‍ അടക്കം രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും പങ്കെടുത്തു.
ഭരണ പ്രതിപക്ഷത്ത് നിന്നുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.