അയ്യപ്പ തിന്തകത്തോം , സ്വാമി തിന്തകത്തോം...; എരുമേലി പേട്ടതുള്ളി കന്നി അയ്യപ്പന്മാര്‍
First Published Jan 11, 2021, 1:53 PM IST
കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ എരുമേലി പേട്ടതുള്ളല്‍ നടന്നു. ഒരേ സമയം 50 പേര്‍ക്ക് മാത്രമാണ് പേട്ടതുള്ളാനുള്ള അവസരം ലഭിക്കുക. രാവിലെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ട തുള്ളല്‍ നടന്നു. ഉച്ചയ്ക്ക് ശേഷമാണ് ആലങ്ങാട്ട് ദേശക്കാരുടെ പേട്ട തുള്ളല്‍. രാവിലെ ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കുന്നതോടെയാണ് അമ്പലപ്പുഴ ദേശക്കാരുടെ പേട്ട തുള്ളല്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം ആകാശത്ത് വെള്ളി നക്ഷത്രം കാണുന്നതോടു കൂടിയാകും ആലങ്ങാട്ട് ദേശക്കാരുടെ പേട്ടതുള്ളല്‍ ആരംഭിക്കുക. എരുമേലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ ജി കെ പി വിജേഷ്.

ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ പുരോഗമിക്കുന്നു. കോവിഡിനെ തുടർന്ന് ആഘോഷങ്ങൾ ഇല്ലാതെ ആചാര അനുഷ്ടാനങ്ങളോട് കൂടി മാത്രമാണ് ഇത്തവണത്തെ ചടങ്ങുകള്‍. 11.30 യോടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ട തുള്ളൽ ആരംഭിച്ചു.

ചെറിയമ്പലത്തിൽ നിന്ന് വാവർ പള്ളിയിലെത്തിയ സംഘത്തെ വാവർ പള്ളി ജമാ അത് കമ്മിറ്റി സ്വീകരിച്ചു. വാവർ പള്ളിയെ പ്രതിക്ഷണം ചെയ്തതിന് ശേഷം വാവരുടെ പ്രതിനിധിയുമായി സംഘം വലിയ അമ്പലത്തിൽ എത്തി.
Post your Comments