ശിവരാത്രി; ആലുവാ മണപ്പുറത്ത് പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം
ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ആലുവാ മണപ്പുറത്ത് ബലി തര്‍പ്പണം തുടങ്ങി. ഇന്ന് പുലര്‍ച്ചെ നാലിന് തുടങ്ങിയ ചടങ്ങിന് ഉച്ചയ്ക്ക് 12 വരെയാണ് അനുമതി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളോടെയാണ് ബലി തര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ബലിതര്‍പ്പണത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 24,000 പേര്‍ക്ക് ബലിയിടാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. എന്നാല്‍ ഇതുവരെയായി 9,000 പേരാണ് ബുക്കു ചെയ്തിരിക്കുന്നത്. ബുക്ക് ചെയ്തവരുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയതിനാല്‍ വെര്‍ച്വല്‍ ക്യൂവില്ലാതെയും ബലിതര്‍പ്പണത്തിന് എത്തുന്നവരെ മുന്‍ഗണനാ ക്രമമനുസരിച്ച് പ്രവേശിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. ഇന്ന് അമാവാസിയായതിനാല്‍ നാളെ പുലര്‍ച്ചവരെ ബലിയിടാനുള്ള സൌകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷെഫീഖ് മുഹമ്മദ്.

ശിവരാത്രി ദിവസം വൈകീട്ട് തന്നെ ആലുവാ മണപ്പുറത്തെത്തി ശിവരാത്രി ഉറക്കമിളച്ച് അതിരാവിലെ ബലിതര്‍പ്പണവും നടത്തി വീട്ടുകളിലേക്ക് മടങ്ങുന്ന വിശ്വാസികള്‍ പതിറ്റാണ്ടുകളായുള്ള കാഴ്‍ചയാണ്.

ഇത്തവണ കൊവിഡ് രോഗാണുവ്യാപനം മൂലം നിയന്ത്രണങ്ങളോടെയാണ് ബലിതര്‍പ്പണത്തിനുള്ള സൌകര്യമൊരുക്കിയിരുന്നത്.

വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് ഇന്ന് പുലര്‍ച്ചെ നാല് മുതല്‍ ഉച്ചവരെ ബലിയിടാനുള്ള സൌകര്യം ദേവസ്വം ബോര്‍ഡ് ചെയ്തിട്ടുണ്ട്.

5 ക്ലസ്റ്ററുകളിലായി 50 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കുംഭ മാസത്തിലെ അമാവാസി ഇന്ന് പകല്‍ 3 മണി മുതല്‍ നാളെ ഉച്ചവരെയാണ്.

പിതൃക്കള്‍ മരിച്ച നാളോ തിയതിയോ അറിയില്ലെങ്കിലും ഈ ദിവസം ബലിയിടാമെന്നാണ് ഹൈന്ദവരുടെ വിശ്വാസം. അതിനാല്‍ ഏറെ വിശ്വാസികള്‍ ബലിയിടാനെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ കണക്കുകൂട്ടല്‍.

ഈ സമയത്തും വിശ്വാസികള്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൌകര്യം ചെയ്ത് കൊടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ആലുവാ മണപ്പുറത്തിനക്കരെ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തില്‍ ഇന്നലെ രാത്രി തന്നെ ബലിതര്‍പ്പണം തുടങ്ങിയിരുന്നു.

ശ്രീനാരായണ ധര്‍മ്മ സംഘം ബലിതര്‍പ്പണത്തിന് നേതൃത്വം നല്‍കുന്ന ഇവിടെ ബുക്കിങ്ങ് ആവശ്യമില്ല.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam